Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം കൊച്ചി വഴി പോകവേ ആകാശച്ചുഴിയില്‍പ്പെട്ടു. 172 യാത്രക്കാരു മായി ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുന്ന വിമാനമായിരുന്നു അപകടത്തിലായത്. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ശേഷം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാൻ സാധിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അപകടത്തെ തുടർന്ന്, സുരക്ഷാവിഭാഗം വിഷയത്തില്‍ എയര്‍ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ചെറിയ തോതിലായിരുന്നെങ്കിലും കേടുപാടുകള്‍ സംഭവിച്ചയുടനെ അതിവേഗം വിമാനം പരിശോധനയ്ക്കായി താഴെയിറക്കുകയായിരുന്നെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇക്കാരണത്താൽ തന്നെ തിരിച്ചുള്ള സര്‍വീസിനായി നാല് മണിക്കൂര്‍ വൈകേണ്ടി വന്നതായും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയിൽ ഡല്‍ഹിയില്‍ നിന്ന് വിജയവാഡയിലേക്കുള്ള മറ്റൊരു എയര്‍ ഇന്ത്യ വിമാനവും ഇത്തരത്തില്‍ ആകാശച്ചുഴിയില്‍പ്പെട്ടിരുന്നു. അന്ന് വിമാനത്തിലെ ജീവനക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റതായി വാര്‍ത്തകള്‍ പരന്നിരുന്നു. ഒപ്പം, വിമാനത്തിന് സംഭവിച്ച കേടുപാടുകള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *