ജപ്പാനിലെ ചലച്ചിത്ര മേളയിൽ തമിഴ് തിളക്കം. മലയാള നടി പാര്‍വതി തിരുവോരത്ത് പ്രധാന വേഷത്തിലെത്തുന്ന ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന സിനിമ മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
ജപ്പാനിലെ ഫുക്കുവോക്ക ഫെസ്റ്റിവലിലാണ് വസന്ത് സംവിധാനം ചെയ്ത ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന ചിത്രം അത്യുജ്വലമായ നേട്ടത്തിനർഹമായത്. പാര്‍വതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം തന്നെയാണ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമയും. സെപ്റ്റംബര്‍ 15നാണ് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
മൂന്ന് കഥകളിലൂടെ മൂന്ന് കാലഘട്ടങ്ങളെ വിവരിക്കുന്ന ചിത്രത്തിൽ സ്ത്രീ വിവേചനമാണ് മുഖ്യമായും ചര്‍ച്ച ചെയ്യുന്നത്. പാര്‍വ്വതിയോടൊപ്പം ലക്ഷ്മിപ്രിയയും കാളീശ്വരി ശ്രീനിവാസനും ചിത്രത്തില്‍ പ്രധാനവേഷങ്ങളവതരിപ്പിക്കുന്നുണ്ട്.
ജപ്പാന്‍ ചലച്ചിത്രമേളയില്‍ മികച്ച സിനിമയായ ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’
ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഏഷ്യന്‍ സിനിമാ വിഭാഗത്തില്‍ മികച്ച സിനിമക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ ഐ എഫ് എഫ് കെ യിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.