Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരത്ത് വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം, തലസ്ഥാന നഗരിയിലെ പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിലാണ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചത്.

അക്രമകാരികൾക്കെതിരെ കര്‍ശന നടപടിയെടുക്കാനും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഡി ജി പിയോട് ആവശ്യപ്പെട്ടു. ആശുപത്രിക്കോ ആശുപത്രി ജീവനക്കാര്‍ക്കെതിരെയോ നടക്കുന്ന ഒരതിക്രമവും അംഗീകരിക്കാന്‍ കഴിയുന്നതല്ല, മന്ത്രി അറിയിച്ചു.

രോഗികളുടെ ആശ്രയ കേന്ദ്രമാണ് ഏതൊരു ആശുപത്രിയും. ഇക്കാരണത്താൽ തന്നെ, ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് സമാധാനത്തോടെ ജോലി ചെയ്യാന്‍ സാധിക്കേണ്ടത് അത്യാവശ്യമാണ്. ആശുപത്രി ആക്രമണവും ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവവും അങ്ങേയറ്റം അപലപനീയമാണ്. എന്തെങ്കിലും പരാതിയുണ്ടായിരുന്നെങ്കിൽ ഉന്നത അധികാരികളെ ബോധ്യപ്പെടുത്തുകയാണ്ചെയ്യേണ്ടിയിരുന്നത്. അല്ലാതെ രോഗിയുടെ അടുത്തവർ കൂടിച്ചേർന്ന് അക്രമം ഉണ്ടാക്കുകയല്ല ചെയ്യേണ്ടത്. ആയതിനാലാണ്, ഇവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തന്നെ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *