Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ നഗരങ്ങളിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ആക്രമണങ്ങളുടെ വന്യതയ്ക്ക് സാക്ഷിയായി ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

കഴിഞ്ഞ ദിവസം, തിരുവനന്തപുരം എം സി റോഡില്‍ മണ്ണന്തല മരുതൂരിന് സമീപത്ത് വച്ചു തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കില്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ഞാണ്ടൂര്‍ക്കോണം ആളിയില്‍ത്തറട്ട ശാരദവിലാസത്തില്‍ ഹവിന്ദ് കുമാറെന്ന കോളേജ് വിദ്യാർത്ഥിയാണ് മരണമടഞ്ഞത്‌.

കലാലയത്തിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നടത്തിയ ശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്നു ഹവിന്ദ്. സുഹൃത്തിനെ താമസസ്ഥലത്താക്കി തന്‍റെ വീട്ടിലേക്ക് പോകുന്നവഴിയായിരുന്നു ഹവിന്ദിന്റെ ബൈക്കിനു നേരെ തെരുവ് നായ്ക്കള്‍ പാഞ്ഞടുത്തത്. വണ്ടിക്ക് പിന്നാലെ ഓടിയെത്തിയ നായ്ക്കൂട്ടത്തില്‍ നിന്നും രക്ഷനേടാൻ ബൈക്ക് വെട്ടിത്തിരിക്കവേ, പുറകിൽ വന്ന കെ എസ് ആര്‍ ടി സി ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *