Mon. Dec 23rd, 2024
കൊച്ചി :

എറണാകുളം ജില്ലയിൽ മാഫിയ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരു യുവാവിന് ദാരുണാന്ത്യം.
ആലുവ സർക്കാർ ആശുപത്രിയിൽ വച്ച് ലഹരി മാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ചിപ്പി എന്ന യുവാവ് കൊല്ലപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

സംഘർഷത്തെ തുടർന്ന്, ഒരാൾ മരണമടയുകയും മറ്റൊരാൾ ഗുരുതതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണെന്നും വോക്ക് ജേർണലിനോട് പ്രതികരിക്കവേ പോലീസ് പറഞ്ഞു. ഇതിനു പുറമെ, സംഭവത്തിൽ മറ്റു മൂന്നു പേർക്ക് കൂടി പരുക്ക് പറ്റിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

കേസിലെ പ്രതി ആലുവ ചൂടി സ്വദേശി മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കടമ്പ്രയാർ പ്രദേശത്തു വച്ചായിരുന്നു അറസ്റ്റ്. കൊലപാതകത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ ഉടനെ കോടതിയിൽ ഹാജരാക്കിയേക്കുമെന്ന് വോക്ക് ജേർണലുമായുള്ള ഫോൺ സംഭാഷണത്തിനിടെ ആലുവ പോലീസ് സ്റ്റേഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *