ന്യൂഡൽഹി:
മരട് ഫ്‌ളാറ്റ് പൊളിച്ചാൽ ഉണ്ടാകാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള പഠനം നടത്തേണ്ടതുണ്ടെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കാൻ വൈകുമെന്ന് സുപ്രീംകോടതി.
മരട് സ്വദേശി അഭിലാഷാണ് ഹർജിയുമായി സുപ്രീകോടതിയെ സമീപിച്ചത്. അഭിലാഷിന് വേണ്ടി ഹാജരായ അഭിഭാഷകൻ, ജസ്റ്റിസ്മാരായ എന്‍ വി രമണ, അജയ് രസ്‌തോഗി എന്നിവര്‍ക്ക് മുമ്പാകെ ഈ വിഷയത്തിൽ ഹര്‍ജിയുടെ വാദം അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. കേസ് അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് കോടതി അറിയിച്ചു.
തിങ്കളാഴ്ചയാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക് വരാന്‍ സാധ്യതയുണ്ടായിരുന്നത്. അതേസമയം, വെള്ളിയാഴ്ച സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്‌ളാറ്റ് പൊളിക്കേണ്ട അന്ത്യശാസനം തീരുകയാണ്.
ഈ സാഹചര്യത്തിലാണ് അടിയന്തരമായി കേസ് പരിഗണിക്കണമെന്ന ആവശ്യം കോടതി നിരാകരിക്കുന്നത്.
‘രജിസ്ട്രി എപ്പോള്‍ ഈ കേസ് കേള്‍ക്കണമെന്ന് തീരുമാനിക്കുന്നോ അപ്പോള്‍ മാത്രമേ ലിസ്റ്റ് ചെയ്യൂ. അടിയന്തരമായി ഈ കേസ് കേള്‍ക്കാനാവില്ല’ ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.
നിലവിലെ പശ്ചാത്തലത്തിൽ, 20ന് മുമ്പ് ഈ ഹര്‍ജി കോടതിയുടെ പരിഗണനയ്ക്ക് വരാന്‍ ഒരു സാധ്യതയുമില്ലെന്ന് വ്യക്തമാണ്. ഒപ്പം, ഫ്‌ളാറ്റ് പൊളിച്ച്‌നീക്കീയതിനു പിന്നാലെ, 23 ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുമുണ്ട്.
എന്നാൽ, ഒരു പക്ഷെ, അന്നേ ദിവസംതന്നെ ഈ ഹര്‍ജിയും പരിഗണനയ്ക്ക് വരാന്‍ സാധ്യകളുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.