വാഷിംഗ്‌ടൺ:
അങ്ങനെ ആ പതിനാറുകാരിയും കൂട്ടരും, വൈറ്റ് ഹൗസിനു മുൻപിലും എത്തിയിരിക്കുകയാണ് പരിസ്ഥിതി സംരക്ഷണമെന്ന ആവശ്യവുമുന്നയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകയായി അറിയപ്പെട്ടുതുടങ്ങിയിരിക്കുന്ന പതിനാറുകാരി ഗ്രേറ്റ തുംബെര്‍ഗും സംഘവുമാണ്, കഴിഞ്ഞ ദിവസം കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനുമെതിരെ അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൈറ്റ് ഹൗസിനു മുന്നിൽ സമരം ചെയ്തത്. സമരറാലിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഗ്രെറ്റയ്ക്കു പുറകിൽ അണിനിരന്നത്.
ഗുരുതരമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിൽ ലോക രാഷ്ട്രങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇതില്‍ നേതൃപരമായ പങ്കുവഹിക്കണം. ഇവയായിയിരിന്നു സമരത്തിന്റെ പ്രധാന ആവശ്യം. അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ലോക ചരിത്രത്തിൽ വച്ചുതന്നെ ഇതാദ്യമായാണ് ഏറ്റവും കനത്ത ചൂടിനെ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുന്നത്. സ്വീഡിഷ് വിദ്യാര്‍ഥിനിയായ തന്‍ബര്‍ഗിന്റെ സമരത്തിൽ നൂറുകണക്കിന് കുട്ടികളാണ് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റാലിയില്‍ പങ്കെടുത്തത്.
അതേസമയം, ഇനിയുള്ള നാളുകളിൽ യു.എസ്. കോണ്‍ഗ്രസിനെയും യു.എന്‍. പൊതുസഭയെയും അഭിസംബോധനെ ചെയ്യാനൊരുങ്ങിയിരിക്കുകയാണ് ഗ്രേറ്റ.
നേരത്തെ, വെള്ളിയാഴ്ചകളില്‍ സ്കൂള്‍ അവധിയെടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ സമരം ചെയ്തു തുടങ്ങിയോടുകൂടിയാണ് ഗ്രേറ്റയെന്ന 16 കാരി ലോകശ്രദ്ധ നേടിയത്.