Wed. Jan 22nd, 2025
റിയാദ്:

ഗൾഫ് നാടുകളിൽ വച്ച് സൗദി അറേബ്യയിലും സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി. ആദ്യ പടിയായി മേഖലയിലെ ഷോറൂം മാനേജര്‍ തസ്തികകളില്‍ സ്വദേശികളെ നിയമിച്ചേക്കും. 12 മേഖലകളിലായി ഷോറൂം മാനേജര്‍മാരുടെ തസ്തികകളിലേക്ക് സ്വദേശിവല്‍ക്കരണം നടത്താൻ കൊടുത്തിരുന്ന സാവകാശം അവസാനിച്ചതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

കാര്‍-ബൈക്ക് ഷോറൂമുകള്‍, റെഡിമൈഡ് വസ്ത്രങ്ങള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, കണ്ണട, എന്നിവ വില്‍ക്കുന്ന കടകള്‍, സ്പെയര്‍പാര്‍ട്സുകള്‍, കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍പെറ്റ്, ഇലക്‌ട്രിക്ക് -ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ മുതലായവയുടെ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങൾ എന്നിവയിലാണ് സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയിരിക്കുന്നത്.

എന്നാൽ, ചില സ്ഥാപനങ്ങളില്‍ ഈ നിർബന്ധത്തിനു മാറ്റം വരുത്തിയിട്ടുണ്ട്. അവിടങ്ങളിൽ ഷോറൂം മാനേജര്‍ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന് ഒരു വര്‍ഷം കൂടി പ്രത്യേക ഇളവ് മന്ത്രാലയത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. സ്വദേശികളായ സൗദിക്കാർക്ക് അത്യാവശ്യം വേണ്ട പരിചയസമ്പത്ത് ആര്‍ജ്ജിക്കുന്നതിനാണ് വിദേശികളായവർക്ക് ഒരു വര്‍ഷം കൂടി ഈ മേഖലകളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *