Tue. Nov 5th, 2024
ഷാര്‍ജ:

ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സ്കൂള്‍ തുറന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. 60 വിദ്യാര്‍ത്ഥികളുമായി പുതിയ സ്കൂളിനു നാളെയാണ് പ്രേവേശനോത്സവം. ‘പുഞ്ചിരി’ എന്നർഥം വരുന്ന അൽ ഇബ്തിസാമ എന്നാണ് സ്കൂളിനു പേരിട്ടിരിക്കുന്നത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള വില്ലയിൽ പ്രവർത്തിക്കുന്ന അൽ ഇബ്തിസാമയിൽ ഭിന്നശേഷിക്കാരായ ആറു മുതൽ‌ 15 വയസു വരെയുള്ള കുട്ടികൾക്കായിരിക്കും പ്രവേശനം ഉണ്ടാവുക. നിലവിൽ, പ്രിൻസിപ്പലടക്കം ഇരുപതോളം അധ്യാപകരുണ്ട്.

പ്രിൻസിപ്പൽ, അമേരിക്കയിലും കേരളത്തിലും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സ്കൂളുകൾക്ക് നേതൃത്വം നൽകിയ മലയാളി, കണ്ണൂർ സ്വദേശി ജയനാരായണനാണ്. അധ്യാപകരും മലയാളികളാണ്. രക്ഷിതാക്കൾക്കും സ്കൂളിൽ പരിശീലനം നൽകും. ആദ്യ ഘട്ടത്തിൽ 60 കുട്ടികൾക്കാണ് ഇവിടെ പ്രവേശനം നൽകിയിട്ടുള്ളത്. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരിക്കും ക്ലാസ് സമയം. ഇതിനു പുറമെ, ഫിസിയോ തെറപ്പി വിഭാഗവും വൈകിട്ട് 4.30 വരെ പ്രവർത്തിക്കും.

ഭിന്ന കഴിവുകൾ പ്രകടിപ്പിക്കുന്നവരായ വിദ്യാർഥികളുടെ വളർച്ചയ്ക്ക് വേണ്ടി വിശാലവും മെച്ചപ്പെട്ടതുമായ സൗകര്യവും സംവിധാനവും സ്കൂളില്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെ ഏറെ കാലത്തെ പരിശ്രമത്തിനൊടുവിലാണ് ഇത്തരത്തിൽ ഒരു സ്കൂൾ യാഥാർഥ്യമാവുന്നത്. ഉദ്ഘാടന ചടങ്ങില്‍ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കുചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *