ന്യൂഡൽഹി:
ഹിന്ദി ഹൃദയഭൂമിയിൽ മൃദു ഹിന്ദുത്വവും കൊണ്ടുള്ള കോൺഗ്രസ്സ് സമീപനം ഗുണം ചെയ്യില്ലെന്ന് വിമർശിച്ചു കോൺഗ്രസ് എം.പി. ശശി തരൂർ. അങ്ങനെ കോൺഗ്രസ് കരുതുന്നുണ്ടെങ്കിൽ അത് വലിയ അബദ്ധമായിരിക്കുമെന്നും ഹിന്ദുത്വ അജണ്ടയുമായി നീങ്ങുന്നത് പാർട്ടിയെ ഒന്നുമില്ലാതാക്കി തീർത്തേക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയതായി, പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
‘ദ ഹിന്ദു വേ; ആൻ ഇൻഡ്രൊക്ഷൻ ടു ഹിന്ദൂയിസം’ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന പരിപാടിക്കിടെ സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ ശശിതരൂർ വ്യക്തമാക്കിയത്. ഹിന്ദി ഹൃദയഭൂമുഖത്തു പാർട്ടിക്ക് ശക്തിപ്പെടേണമെങ്കിൽ, ബി.ജെ.പി. ചെയ്യുന്നത് പോലെ ഹിന്ദുത്വ സ്നേഹം അഭിനയിക്കൽ അജണ്ടയാക്കാൻ ശ്രമിക്കുന്നവർ വലിയ പിഴവാണ് ചെയ്യുന്നത്. എന്തെന്നാൽ, യഥാർത്ഥമായതും അതിന്റെ പകർപ്പും മുന്നിൽ വന്നാൽ പൊതുജനം യഥാർഥ്യത്തെയായിരിക്കും തിരഞ്ഞെടുക്കുക, ശശിതരൂർ പറഞ്ഞു.
കോൺഗ്രസ് പാർട്ടിക്ക് സ്വന്തമായ മൂല്യങ്ങളുണ്ടെന്നും. ബി.ജെ.പിയുടെ കെണിയിൽ വീഴുന്നതിനേക്കാൾ തന്റെ മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായിരിക്കും നല്ലതെന്നും തരൂർ അഭിപ്രായപ്പെട്ടു.
ഇന്ത്യയെപറ്റിയുള്ള വളച്ചൊടിക്കപ്പെട്ട ആശയങ്ങളോടും അതിതീവ്ര ദേശീയതയോടും വിയോജിപ്പുകളുള്ള യുവാക്കളടക്കമുള്ള ജനവിഭാഗം രാജ്യത്തുണ്ട്, ഇപ്പോൾ നിലനിൽക്കുന്ന അപകട ഭീഷണികൾ നിറഞ്ഞ സാഹചര്യത്തെ മറികടക്കാൻ നമ്മളെക്കൊണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.