ബെംഗളൂരു:
ഇന്ത്യയുടെ ഈയടുത്ത് പദ്ധതിയിട്ട ബഹിരാകാശ വിപ്ലവത്തിലെ നാഴികക്കല്ലുകളുകളിൽ ഒന്നായി മാറേണ്ടിയിരുന്ന ചന്ദ്രയാൻ-2 ലക്ഷ്യത്തിൻ്റെ അവസാന ഘട്ടത്തിൽ, വിക്രം ലാൻഡറിൽ നിന്ന് സിഗ്നലുകൾ ലഭിക്കാത്തതിനെ തുടർന്ന് ലക്ഷ്യത്തിലെത്തിയില്ല.
ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെയെത്തിയിരുന്നു. പിന്നീടാണ് ആശയവിനിമയം നഷ്ടമായത്. അവിടെ വച്ച് ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ഇസ്‌റോ ചെയര്‍മാന്‍ ഡോ. കെ.ശിവന്‍ അറിയിച്ചു.
ഇതേ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഐ.എസ്.ആര്‍.ഒ. ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സില്‍ നിന്ന് 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരും. നമ്മള്‍ വിജയം നേടുകതന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞു.
റഫ് ബ്രേക്കിങ്ങിന് ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതികപ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് അനിശ്ചിതത്വമുണ്ടായത് എന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു.