തിരുവനന്തപുരം:
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നും പുതിയതായി 39 ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം എയര്‍ലൈന്‍ കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തി. ഇതോടെ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുള്ള വിമാനയാത്രാ പ്രശ്‌നങ്ങള്‍ക്ക് കാര്യമായ പരിഹാരമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
നിലവില്‍ സംസ്ഥാനത്ത് ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള അപര്യാപ്തത മുഖ്യമന്ത്രി എയര്‍ലൈന്‍ അധികൃതരെ അറിയിച്ചു. പിന്നീട് എയര്‍ലൈന്‍ മേധാവികള്‍ പ്രത്യേക യോഗം ചേര്‍ന്ന ശേഷം പുതിയ സര്‍വീസുകള്‍ ആരംഭിക്കാനുള്ള സന്നദ്ധത സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മാത്രം 23 പുതിയ സര്‍വീസുകള്‍ ആരംഭിക്കും. എയര്‍ ഇന്ത്യയുടെയും വിസ്താരയുടേയും ഓരോ സര്‍വീസുകളും, സ്പൈസ് ജെറ്റ് എട്ടും, എയര്‍ ഏഷ്യയുടെ ഏഴും സര്‍വീസുകളുണ്ടാകും. ഗോ എയര്‍ മാത്രം 22 സര്‍വീസുകളാണ് ആരംഭിക്കുന്നത്. ഇന്ധന നികുതിയുടെ വിഷയത്തില്‍ പരിഹാരമായാല്‍ മൂന്നു സര്‍വീസുകള്‍ ആരംഭിക്കാമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സും അറിയിച്ചിട്ടുണ്ട്.