Fri. Nov 22nd, 2024
സാന്‍ഫ്രാന്‍സിസ്‌കോ:

പ്രശസ്ത മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ സി.ഇ.ഓ. ജാക്ക് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഡോര്‍സിയുടെ അക്കൗണ്ടില്‍ നിന്നും നിരവധി വംശീയ അധിക്ഷേപങ്ങളും ആന്റിസെമിറ്റിക് സന്ദേശങ്ങളും മോശം ട്വീറ്റുകളും പോസ്റ്റ് ചെയ്യപ്പെട്ടതോടുകൂടിയാണ്, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം സ്ഥിരീകരിക്കപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയോടെ കക്കിള്‍ സക്വാഡ് എന്ന ഹാക്കര്‍ സംഘമാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. എന്നാൽ, ഹാക്ക് ചെയ്യപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അക്കൗണ്ട് സുരക്ഷിതമാണെന്ന് ട്വിറ്റര്‍ ഔദ്യോഗികമായി അറിയിച്ചു.
ട്വിറ്ററിന്റെ സെര്‍വറുകളിലേക്ക് ഹാക്കര്‍മാര്‍ കടന്നിട്ടില്ല. ഡോര്‍സി ഉപയോഗിച്ചിരുന്ന ഫോണ്‍നമ്പര്‍ വഴിയാണ് അക്കൗണ്ടിനകത്തേക്ക് പ്രവേശിക്കാൻ ഹാക്കർമാർക്ക് കഴിഞ്ഞതെന്നും ട്വിറ്റർ വിശദീകരിച്ചു. ടെക്സ്റ്റ് മെസേജുകള്‍ വഴിയാണ് ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തത്.

അടുത്തിടെ, ട്വിറ്റര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ച നിങ്ങളുടെ ഫോണ്‍ നമ്പറില്‍ നിന്നും 404-04 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചാല്‍ അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന പുതിയ രീതി ട്വിറ്റർ പരിചയപ്പെടുത്തിയിരുന്നു.
എസ്.എം.എസ്. സേവനങ്ങള്‍ക്കായി ട്വിറ്റർ ഏറ്റെടുത്ത ഈ സംവിധാനത്തിന്റെ പേര് ക്ലൗഡ്‌ഹോപ്പര്‍ എന്നാണ്. ഇതുവഴിയാണ് ട്വിറ്റർ സി.ഇ.ഓ. ഡോർസിയുടെ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഈ സംവിധാനത്തിന്റെ പ്രവർത്തന രീതി അനുസരിച്ചു ട്വീറ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകളുടെ ഉറവിടം, ക്ലൗഡ് ഹോപ്പര്‍ എന്നാണ് ട്വീറ്റില്‍ കാണിക്കേണ്ടിയിരുന്നത്.

നേരത്തെ, ചില യൂട്യൂബ് സെലിബ്രിട്ടികളുടെ അക്കൗണ്ടുകളും ഇത്തരത്തിൽ, കക്കിള്‍ സക്വാഡ് എന്ന ഇതേ സംഘം ഹാക്ക് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *