Mon. Dec 23rd, 2024
കൊച്ചി :

രാജ്യത്ത് വർധിച്ചു വരുന്ന റോഡ് അപകടങ്ങൾക്ക് തടയിടാനായി മോട്ടോര്‍ വാഹന നിയമ ഭേദഗതി നാളെ മുതല്‍ നടപ്പാകും. രാജ്യത്തെ ട്രാഫിക് നിയമങ്ങള്‍ അതീവ കര്‍ക്കശമാക്കുന്ന, വർദ്ധിച്ച പിഴയും ശിക്ഷയും ഉൾപ്പെടുന്നതാണ് പുതിയ ഭേദഗതി. അപകട യാത്രകള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍ വാഹനനിയമഭേദഗതിയിൽ, നൂറിലും ആയിരത്തിലുമൊതുങ്ങിയിരുന്ന പിഴകള്‍ പതിനായിരങ്ങളായി ഉയർത്തപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത്, പുതിയ നിയമപ്രകാരം പരിശോധനകൾ കര്‍ശനമാക്കുമെന്നും ഗതാഗത കമ്മീഷണര്‍ സുദേഷ് കുമാര്‍ അറിയിച്ചു. ഡ്രൈവിംഗ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പതിനായിരം രൂപയാണ് പിഴ അടയ്‌ക്കേണ്ടി വരുക. പ്രായ പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍, പിതാവിനു മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കാം.

ഹെല്‍മറ്റും സീറ്റ് ബല്‍റ്റും ഇല്ലെങ്കില്‍ ആയിരവും ലൈസന്‍സില്ലെങ്കില്‍ അയ്യായിരവും അമിതവേഗമെങ്കില്‍ ആയിരം മുതല്‍ 2000 വരെയുമായിരിക്കും നഷ്ടപ്പെടുക. ചുവപ്പ് ലൈറ്റ് ഉള്ളപ്പോഴും ട്രാഫിക് സിഗ്‌നലിനെ വകവയ്ക്കാതെ കടന്നുപോയാൽ പതിനായിരം രൂപ കയ്യിൽ നിന്ന് പോകും. കര്‍ശനപരിശോധനക്കായി നൂറിലേറെ സ്‌ക്വാഡുകളെ ഗതാഗത വകുപ്പ് നിയോഗിച്ചു കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *