Mon. Dec 23rd, 2024

ജാംനഗര്‍:

ഗുജറാത്ത് തീരങ്ങളിൽ, പാക് കമാൻഡോകൾ നുഴഞ്ഞു കയറാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മുന്നറിയിപ്പിനെ തുടർന്ന്, ഗുജറാത്ത് തീരങ്ങളിലും തുറമുഖങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ഹറാമി നാലാ ഉള്‍ക്കടല്‍ വഴി ഗുജറാത്ത് കച്ച്‌ മേഖലയിലേക്ക്, പരിശീലനം നേടിയ പാകിസ്താനില്‍ നിന്നുള്ള കമാന്‍ഡോകള്‍ നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം, ഹറാമി നാലാ സമുദ്ര മേഖലയില്‍ നിന്ന് രണ്ട് പാകിസ്താനി ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു, ഈ സാഹചര്യത്തിലാണ് പ്രദേശത്തെ ബി.എസ്‌.എഫ്. സംഘം, ഇന്റലിജന്‍സ് ഏജന്‍സികളെ അടക്കം വിവരമറിയിച്ചത്.
ഗുജറാത്തില്‍ പ്രധാനമായും ആറ് തുറമുഖങ്ങളാണുള്ളത്. ഇവയില്‍ പ്രധാനപ്പെട്ട രണ്ടു തുറമുഖങ്ങൾക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മേഖലയിലെ, ഷിപ്പിങ് ഏജന്റുമാര്‍ക്കും തീരപ്രദേശത്തും അതീവ സുരക്ഷാ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പാകിസ്താന്‍ നാവികസേനയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകാന്‍ സാധ്യതയുള്ളതായി കഴിഞ്ഞദിവസം ഇന്ത്യന്‍ നാവികസേനാ മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു
അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗുജറാത്തിലെ മറൈന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ വിവരമറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *