ലോക ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പില്‍ സെമിപോരാട്ടത്തിൽ ഇന്ത്യന്‍ അഭിമാനം ഉയർത്താൻ, പി. വി. സിന്ധുവും സായ്‌പ്രണീതും ഇന്ന് കളത്തിലിറങ്ങും. ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ കെന്റോ മൊമോട്ടയാണ്, സെമിയിൽ സായ് പ്രണീതിന്റെ എതിരാളി, ചൈനയുടെ ചെൻ യുഫെയ് നെ ആയിരിക്കും സിന്ധു നേരിടുക.
ഇരുവരും ക്വാർട്ടറിൽ വമ്പൻ പോരാട്ടത്തിനൊടുവിലാണ് സെമിയിലേക്ക് കടക്കുന്നത്.
ലോക നാലാം നമ്പർ താരം, ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ തുടർച്ചയായ സെറ്റുകളിൽ, ലോക 19ആം നമ്പർ താരമായ പ്രണീത് വീഴ്ത്തിയപ്പോൾ. തായ് സു യിങ് എന്ന വമ്പന്‍ കടമ്പ മറികടന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് പി.വി. സിന്ധു.
ഈ വര്‍ഷം ഇന്തോനേഷ്യന്‍ ഓപ്പണിൽ അടക്കം സ്വന്തം പേരിൽ കുറിച്ച, അഞ്ച് വൻവിജയങ്ങള്‍ സിന്ധുവിന്റെ ഊർജം കൂട്ടാൻപ്പോന്നതാണ്.
അതേസമയം, വെറും 51 മിനുറ്റുകളിലായിരുന്നു ക്വാർട്ടറിൽ പ്രണീതിന്റെ വിജയം. സെമിയിൽ പ്രവേശിച്ചതോടെ, 1983ൽ പ്രകാശ് പദ്കോൺ എന്നാതാരത്തിനു ശേഷം, ആദ്യമായിട്ട് ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് പുരുഷസിംഗ്ൾസിൽ മെഡൽ നേട്ടത്തിനു അർഹനാകുന്ന താരമായി പ്രണീത്. അന്ന് പദ്കോൺ ഇന്ത്യയ്ക്കായി നേടിയത് വെങ്കലമെഡലായിരുന്നു.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം 2.30ന് സിന്ധുവിന്‍റെ മത്സരം തുടങ്ങുമെന്നാണ് പ്രതീക്ഷ. വനിതാ സിംഗിൾസ് രണ്ടാം സെമിയിൽ റച്ചാനോക് ഇന്‍റാനോണും നൊസോമി ഒക്കുഹാരയും നേര്‍ക്കുനേര്‍ വരും.
നേരത്തെ , മലയാളി താരം എച്ച്. എസ്. പ്രണോയിയെ തോൽപ്പിച്ച ശേഷമാണ്, ലോക ഒന്നാം നമ്പര്‍ താരം കെന്‍റോ മൊമോട്ട, സായിക്ക് വെല്ലിവിളിയായ് എത്തുന്നത്. മൂന്നരയ്ക്ക് ശേഷമാകും സായിയുടെ മത്സരം.