Wed. Jan 22nd, 2025
കൊല്‍ക്കത്ത:

ഏഷ്യയിലെ പഴക്കം ചെന്ന ഫുട്ബാള്‍ ടൂര്‍ണമെന്റായ, ഡുറന്‍ഡ് കപ്പിന്റെ ഫൈനലില്‍ നാളെ ഗോകുലം കേരള എഫ്.സി – ശക്തരായ കൊല്‍ക്കത്ത മോഹന്‍ ബഗാന്‍ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ചാണ് ഗോകുലം എഫ്.സി. ഫൈനലിൽ എത്തിയിരിക്കുന്നത്.

അതേസമയം, റയല്‍ കാശ്മീരിനെ 3-1ന് തകർത്തുകൊണ്ടാണ് മോഹന്‍ ബഗാന്റെ ഫൈനൽ പ്രവേശം. ആദ്യം സമനിലയിൽ കുരുങ്ങിയ ഈ മത്സരത്തിൽ, അധിക സമയത്താണ് ബഗാന്‍ വിജയമുറപ്പിച്ചത്. മലയാളി സ്ട്രൈക്കര്‍ വി.പി. സുഹൈര്‍ നേടിയ ഇരട്ട ഗോളുകൾ ബഗാന്റെ വിജയത്തിൽ നിർണായകമായി.

നാളെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഗോകുലവും ബഗാനും തമ്മിലുള്ള ഫൈനല്‍ മത്സരം.

കഴിഞ്ഞ സീസണില്‍, ഗോകുലം കേരള എഫ്.സിയ്ക്ക് വേണ്ടി ബൂട്ട് കെട്ടാൻ അവസരം ലഭിച്ച പാലക്കാട്ടുകാരനായ സുഹൈര്‍,
2017-18 സീസണിൽ ഈസ്റ്റ് ബംഗാൾ താരമായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹാട്രിക് ഗോളുകൾ നേടി ഈസ്റ്റ് ബംഗാൾ ആരാധകരെ ആഹ്ലാദം കൊള്ളിച്ച സുഹൈറിനു , പരിക്കിനെ തുടർന്ന് ഇടവേള എടുക്കേണ്ടി വരുകയും ആ സമയത്തു ഈ 27 കാരനെ, ഈസ്റ്റ് ബംഗാള്‍ ഗോകുലത്തിന് ലോണായി നല്‍കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *