Mon. Dec 23rd, 2024
ഡെ​റാ​ഡൂ​ണ്‍:

കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയിൽ ഉ​ത്ത​രാ​ഖ​ണ്ഡി​ലുണ്ടായ പ്ര​ള​യത്തെത്തുടർന്ന്, ദുരിതബാ​ധി​ത മേഖലകളിലേക്ക് ദു​രി​താ​ശ്വാ​സ പ്രവര്‍ത്തനങ്ങൾ നടത്തിവന്ന ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് വീണ്‌ മൂ​ന്നു പേ​ര്‍ മ​രണമടഞ്ഞു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അപകടമുണ്ടായത്. ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിനിടെ വൈ​ദ്യു​ത​ലൈനില്‍ ത​ട്ടി ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു.

പൈ​ല​റ്റ് രാ​ജ്പാ​ല്‍, സ​ഹ​പൈ​ല​റ്റ് ക​പ്താ​ല്‍ ലാ​ല്‍, കൂടെയുണ്ടായിരുന്ന ര​മേ​ശ് സ​വാ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ഉത്തരകാശിയിലെ മോറിയില്‍ പ്രളയത്തില്‍ കുടുങ്ങി കിടക്കുന്ന ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുത്ത ശേഷം മോള്‍ഡിയിലേക്ക് വരികയായിരുന്ന വ്യോമസേന ഹെലികോപ്റ്ററാണ് തകര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *