വാഷിങ്ടണ്‍:
ഭൂവാസികൾക്ക് വൻ ഭീഷണിയുയർത്തി ബഹിരാകാശത്തുനിന്നും ഒരു ക്ഷുദ്രഗ്രഹം പാഞ്ഞടുക്കുന്നുണ്ടെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ മുന്നറിയിപ്പ്. ‘അഫോസിസ്’ എന്ന പേരിലുള്ള രാക്ഷസ ക്ഷുദ്രഗ്രഹം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 31000 കിലോമീറ്റര്‍ ഉയരത്തിലൂടെ കടന്ന് പോകും. എന്നാൽ, ഭൂമിക്ക് താങ്ങുവാൻ കഴിക്കുന്നതിനേക്കാൾ അധികമായിരിക്കും അതിന്റെ ആഘാതമെന്ന് ഇലോണ്‍ മസ്ക് വ്യക്തമാക്കി. ബഹിരാകാശ പരീക്ഷണങ്ങൾ നടത്തുന്ന അമേരിക്കൻ കമ്പനിയാണ് സ്പേസ് എക്സ്.
നാസയുടെ കണക്കുകൾ പ്രകാരം 2029 ഏപ്രിൽ 13-നായിരിക്കും ഭീമൻ ക്ഷുദ്രഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നുപോവുക.
പൂര്‍ണ്ണചന്ദ്രനേക്കാളും വലിപ്പമുള്ള നക്ഷത്രത്തേക്കാള്‍ പ്രഭയുള്ളതായിരിക്കും ഈ ക്ഷുദ്രഗ്രഹമെന്നാണ് ഇലോണ്‍ മസ്ക് പറയുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷമെത്തുമെന്ന് കരുതുന്ന ഈ രാക്ഷസ ക്ഷുദ്രഗ്രഹത്തെപ്പറ്റിയുള്ള ഗവേഷണം ശാസ്ത്രജ്ഞര്‍ ആരംഭിച്ചു കഴിഞ്ഞു. ഇത്രയും വലുപ്പത്തിലുള്ള ഒരു ബഹിരാകാശ വസ്തു ഭൂമിയ്ക്ക് വളരെ അടുത്തായി കടന്നുപോകുന്നത് വളരെ അപൂർവമാണെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം.
എന്നാല്‍, ഇലോണ്‍ മസ്ക് അറിയിക്കുന്നത് പോലെ ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്നാണ് നാസയുടെ വിശദീകരണം.
ഒരു അസുലഭ നേട്ടമായിട്ടാണ് ശാസ്ത്ര ലോകം ഇതിനെ കാണുന്നത്. നിലവിൽ, 5മുതല്‍ 10 അടി വിസ്താരമുള്ള ക്ഷുദ്രഗ്രഹങ്ങളെ മാത്രമാണ് ശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുള്ളത്, 1100 അടിയാണ് ‘അഫോസിസ്’ന്റെ വലിപ്പം. ഒപ്റ്റിക്കൽ, റഡാർ ദൂരദർശിനികൾ ഉപയോഗിച്ച്, ഈ ക്ഷുദ്രഗ്രഹത്തെ നിരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ബഹിരാകാശ ശാസ്ത്രജ്ഞർ.
ഓസ്ട്രേലിയയുടെ കിഴക്കന്‍ മേഖലകളിലുള്ളവർക്കായിരിക്കും ഈ രാക്ഷസ ക്ഷുദ്രഗ്രഹത്തെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് ആദ്യം കാണാൻ കഴിയുക. ഭൂമിയുടെ അരികിലെത്തുമ്പോഴേക്കും ക്ഷുദ്രഗ്രഹത്തിന്‍റെ പ്രഭാവ തോത് കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും, മണ്ണിടിച്ചില്‍ പോലുള്ള പ്രകൃതി പ്രതിഭാസങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ ഇതുമൂലമുണ്ടാവുമെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ അഭിപ്രായം.