Mon. Dec 23rd, 2024

ബ്രഹ്‌മാണ്ഡ ചുവടുവയ്പുമായി ചിരഞ്ജീവി നായകനായ പുതിയ ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയുടെ ടീസർ പുറത്തുവിട്ടു. അഞ്ച് ഭാഷകളിലായാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലാണ് ചിത്രത്തിന്റെ മലയാള ടീസറിനായ് ശബ്ദം നൽകിയിരിക്കുന്നത്.

സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡി ധീരസാഹസികതയെ അവതരിപ്പിക്കുന്ന ഈ ചരിത്ര സിനിമയിൽ, ഹിന്ദിയുടെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചൻ, മക്കൾ സെൽവൻ വിജയ് സേതുപതി, ലേഡി സൂപ്പർസ്റ്റാർ നയൻതാര തുടങ്ങിയ വൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്.

ചിത്രത്തിൽ, സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായി അഭിനയിക്കുന്നത് ചിരഞ്ജീവിയാണ്. ചിരഞ്ജീവിയുടെ ഗുരുവായിട്ടാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്. ചിരഞ്ജീവിയുടെ മകനും സൂപ്പർ താരവുമായ രാം ചരനാണ് സിനിമ നിർമിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്, ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റാണ് തീരുമാനിച്ചിരുന്നതെങ്കിലും 250 കോടിയായി അതിനെ ഉയർത്തുകയായിരുന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്.

ബ്രഹ്‌മാണ്ഡ തികവിൽ ചിത്രം എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ആക്ഷന് വളരെയധികം പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിലെ യുദ്ധ രംഗങ്ങൾക്ക് വേണ്ടിമാത്രം മാത്രം 55 കോടി രൂപയാണ് ചെലവിടുന്നത്.നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്.

Leave a Reply

Your email address will not be published. Required fields are marked *