തിരുവനന്തപുരം:
മാധ്യമപ്രവർത്തകനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ, ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കൊലപാതകം ഉണ്ടായ സമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാഫിറോസിന്റെ ലൈസൻസും റദ്ദാക്കിയേക്കും.
കേസിനാസ്പദമായ സംഭവമുണ്ടായി ദിവസങ്ങൾ കഴിഞ്ഞ ശേഷം, വലിയ ആരോപണങ്ങൾ വന്നതിനു പിന്നാലെ യാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. എന്നാൽ, നിയമനടപടി പൂര്‍ത്തിയാക്കേണ്ട കാലതാമസം മാത്രമാണ് സംഭവിച്ചതെന്നാണ് വകുപ്പിന്റെ വിശദീകരണം. അതേസമയം, അപകടത്തിന് പിന്നാലെ ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കുമെന്ന് അറിയിച്ചിരുന്ന മോട്ടോര്‍ വാഹനവകുപ്പ്, 15 ദിവസം കഴിഞ്ഞിട്ടും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.
നിലവിൽ, അമിത വേഗത്തിനും കറുത്ത ഗ്ലാസ് ഒട്ടിച്ചതിനുമായി വഫായ്ക്കെതിരെ മൂന്ന് നോട്ടീസുകളാണ് അയച്ചത്. എന്നാല്‍, ശ്രീറാമും വഫയും ഇതുവരെ നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും വഫയെ ഇതുവരെ കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നേരത്തെ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും അറിയിച്ചിരുന്നു.