ഭാവിയുഗത്തെ മുന്നിൽ കണ്ടുകൊണ്ടു ഇന്ത്യയിലെ പ്രധാന കമ്പനിയായ ജിയോ, കഴിഞ്ഞ ദിവസം നടന്ന കമ്പനിയുടെ വാർഷിക സമ്മേളനത്തിലാണ് തന്റെ പുതുപുത്തൻ സേവനങ്ങളെ പരിചയപ്പെടുത്തിയത്. സെക്കന്റിൽ ഒരു ജി.ബി. ഡാറ്റ ഇന്റർനെറ്റും ഉപഭോക്താക്കൾക്ക് റിലീസ് ദിവസം തന്നെ വീട്ടിലിരുന്നു കൊണ്ട് സിനിമകാണുവാനുള്ള അവസരവുമുൾപ്പെടെ ഒട്ടനവധി സേവനങ്ങളുമായാണ് ജിയോയുടെ ഇത്തവണത്തെ വരവ്. ജിയോ ഫൈബര്‍ പേരിൽ എത്തുന്ന ഈ പുത്തൻ സര്‍വീസുകള്‍ക്കായി ഇതുവരെ 1.5 കോടി രജിസ്ട്രേഷനുകളാണ് ലഭിച്ചിരിക്കുന്നത്. ജിയോയുടെ ഈ പുതിയ സര്‍വീസുകള്‍ ആദ്യം ലഭിക്കുന്നത് കേരളത്തിലെ പ്രധാനപ്പെട്ട അഞ്ചു ജില്ലകളിൽ മാത്രമാണ്.
കേരളത്തില്‍ തിരുവനന്തപുരം ,കോഴിക്കോട് ,കണ്ണൂര്‍ ,തൃശൂര്‍ എന്നിവിടങ്ങളിലാണ്, സെപ്റ്റംബര്‍ 5 മുതല്‍ ജിയോ ഫൈബർ സേവനങ്ങൾ ലഭിക്കുക. ഒപ്പം, ഇന്ത്യയിലെ 1600 പട്ടണങ്ങളിലും ഉപഭോതാക്കള്‍ക്ക് ജിയോ ഫൈബർ ലഭിക്കും.
അതേസമയം, ജിയോയുടെ ഒരു വര്‍ഷത്തെ ഫൈബര്‍ കണക്ഷനുകള്‍ ഒരുമിച്ച് എടുക്കുന്ന ഉപഭോതാക്കള്‍ക്ക് ജിയോയുടെ എച്.ഡി. ടെലിവിഷനോ കൂടാതെ പി.സി. കംപ്യൂട്ടറുകളോ സൗജന്യമായി നല്‍കുന്നു. വരുന്ന കാലങ്ങളില്‍ ജിയോ ഫൈബര്‍ കണക്ഷനുകള്‍ ഉള്ളവര്‍ക്ക് റിലീസ് സിനിമകള്‍ വീട്ടില്‍ തന്നെ ഇരുന്നു കാണുവാനുള്ള സൗകര്യം ലഭിക്കുന്നു. നിലവിൽ, ജിയോയുടെ ഈ ഫൈബര്‍ സര്‍വീസുകള്‍ ഇന്ത്യയില്‍ ഏകദേശം 50 ലക്ഷത്തോളം ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നുണ്ട്.