മംഗളൂരു:
കര്‍ണാടക തീരദേശ ജില്ലകളില്‍ സർക്കാർ റെഡ് അലെർട് പ്രഖ്യാപിച്ചു. സുരക്ഷാഭീഷണിയെ തുടർന്നാണ് തീരത്തെ അതീവജാഗ്രത നിർദേശം. സംശയാസ്പദമായ രീതിയിലുള്ള ബോട്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് അധികൃതർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം സുരക്ഷാ പരിശോധന നടത്തിയിരുന്നു. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നൽകിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടലില്‍ പരമാവധി സുരക്ഷ ഉറപ്പുവരുത്തി വരുകയാണ്.
പ്രധാന ജനകേന്ദ്രമായ കതീല്‍ ശ്രീ ദുര്‍ഗപരമേശ്വരി ക്ഷേത്രത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചു. ശനിയാഴ്ച മുതല്‍ സ്‌ക്രീനിംഗ് നടത്തിയാണ് ഇവിടേക്ക് ഭക്തരെ കടത്തിവിട്ടുകൊണ്ടിരിക്കുന്നത്. കൂടാതെ കുന്ദാപൂര്‍ താലൂക്കിലെ ഗംഗൊല്ലി തുറമുഖം, കൊല്ലൂര്‍ ക്ഷേത്രം, ബൈന്ദൂര്‍, കുന്ദാപൂര്‍, സേനാപൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും കര്‍ശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടൽ വഴിയും ഭീഷണിയുള്ളതിനാൽ, കേരള തീരവും ജാഗ്രത പാലിക്കേണ്ടതുണ്ട്.