Sun. Dec 22nd, 2024
പാലൻ‌പൂർ:

 

ഗുജറാത്തിലെ പാലൻ‌പൂരിലെ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന മുൻ ഐ.പി.എസ്. ഓഫീസർ സഞ്ജീവ് ഭട്ടിനെ കാണാൻ പോകുന്നവഴിയിൽ, കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിനേയും, രണ്ട് കോൺഗ്രസ് എം.എൽ.എമാരേയും 27 കോൺഗ്രസ് പ്രവർത്തകരേയും പോലീസ് തടഞ്ഞതായി ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ടുചെയ്തു.

കസ്റ്റഡിമരണക്കേസുമായി ബന്ധപ്പെട്ട് പാലൻപൂരിലെ ജയിലിൽ ജീവപര്യന്തം അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്.

ഹാർദിക് പട്ടേൽ, പാലൻപൂരിലെ എം.എൽ.എ. മഹേഷ് പട്ടേൽ, പാട്ടനിലെ എം.എൽ.എ. കിരീട് പട്ടേൽ എന്നിവരെയാണ് തടഞ്ഞത്.

തന്റെ ഭർത്താവിനു രാഖി കെട്ടാനായി പോകുന്ന, അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സ്ത്രീകൾക്കൊപ്പം പാലൻപൂർ ജയിലിലേക്കു താനും പോകുമെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് ചൊവ്വാഴ്ച പ്രസ്താവിച്ചിരുന്നെന്ന് പോലീസ് ഓഫീസർ പറഞ്ഞു.

പാലൻപൂർ ജയിലിൽ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാവുമെന്നുള്ളതുകൊണ്ടാണ് ഹാർദിക് പട്ടേലും, രണ്ട് എം.എൽ.എമാരും അടങ്ങുന്ന മുപ്പതോളം പേരെ തടഞ്ഞതെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *