Wed. Jan 22nd, 2025
ന്യൂഡൽഹി:

 

റോയല്‍ എന്‍ഫീല്‍ഡ് ജി.ടി. 650 യുടെ പുതിയ പതിപ്പ് ഉടന്‍ ഇന്ത്യൻ വിപണിയിലെത്തും. ജി.ടി. 650 യുടെ ബി.എസ്.-VI പതിപ്പാണ് എത്തുന്നത്. വാഹനം പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എക്‌സ്‌ഹോസ്റ്റ് പൈപ്പുകളിലെ ചെറിയ മാറ്റങ്ങളും നീളമേറിയ പിന്‍സീറ്റ് കവറുമാണ് പുതിയ ബൈക്കിലെ പ്രധാന മാറ്റങ്ങള്‍.

കഴിഞ്ഞ വര്‍ഷമാണ് 650 റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 649 സിസി പാരലല്‍-ട്വിന്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് ഉള്ളത്. 47 bhp കരുത്തും 52 Nm torque ഉം ഉത്പാദിപ്പിക്കും. 650 ട്വിന്‍ മോഡലുകള്‍ക്ക് പുറമെ റോയല്‍ എന്‍ഫീല്‍ഡ് 350,500 സിസി ബുള്ളറ്റുകളേയും ബിഎസ്-VI പതിപ്പിലേക്ക് പരിഷ്കരിക്കാന്‍ ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *