Mon. Dec 23rd, 2024
തിരുവനന്തപുരം:

മാധ്യമ പ്രവര്‍ത്തകനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ കേസിൽ, പോലീസ് നടപടിയെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് വേഗത്തില്‍ ജാമ്യം ലഭിച്ച സംഭവത്തിലാണ് വിമര്‍ശനവുമായി നടന്‍ എത്തിയത്.

ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകടമുണ്ടാക്കിയ കാറിൽ ഉണ്ടായിരുന്ന വഫ ഫിറോസും ദൃക്‌സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞത് പൊലീസിനു തെളിവായി സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻപ് ദിലീപിന്റെ കേസിൽ പള്‍സര്‍ സുനി ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞ ഒരൊറ്റ മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ 84 ദിവസം ജയിലിലിട്ടെന്നും ഇത് ഇരട്ട നീതിയാണെന്നും ഫേസ്ബുക്കിലൂടെ ഹരീഷ് പേരടി പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്

കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്…. ദൃക്‌സാക്ഷികള്‍ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന്… അത് ഒരു തെളിവേ അല്ല… ക്രിമിനലായ പള്‍സര്‍ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരന്‍ എന്ന് … അത് 84 ദിവസം ഒരു മനുഷ്യനെ ജയിലില്‍ ഇടാന്‍ പറ്റിയ ഒന്നാന്തരം തെളിവാണ് … ഐ.എ.എസ് കാരന്റെ 370 എം.എല്‍ ഉം സാധാരണക്കാരന്റെ 370 എം.എല്‍ ഉം ഒക്കെ എന്നാണ്ഒന്നാവുക

Leave a Reply

Your email address will not be published. Required fields are marked *