Mon. Dec 23rd, 2024
ഡെറാഡൂണ്‍:

ഉത്തരാഖണ്ഡില്‍ സ്‌കൂള്‍ ബസ്  കൊക്കയിലേക്ക് മറിഞ്ഞ് വീണ് എട്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ ടെഹ്‌റി ഗര്‍വാളിലെ കംഗ്‌സലിയിലാണ് അപകടം. സ്‌കൂളിലേക്ക് പോകുന്നവഴി കുട്ടികളുമായി വാഹനം ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

18 വിദ്യാർത്ഥികളാണ് വാനില്‍ ഉണ്ടായിരുന്നത്. അപകടകാരണം ഇപ്പോഴും വ്യക്തമല്ല വാഹനത്തിന്റെ നിയന്ത്രണം നഷ്ടപെടുകയായിരുന്നോ എന്നാണ് സംശയം.

ഉത്തരാഖണ്ഡ് ദുരന്ത പ്രതികരണസേന ഉടൻ തന്നെ അപകട സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

നിലവിൽ, എട്ട് വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചതെന്ന് ഗര്‍വാള്‍ പോലീസ് ഐ.ജി. അജയ് റൗത്തേല സ്ഥിരീകരിച്ചു. ഗുരുതര പരുക്കുകളോടെ മാറ്റ് വിദ്യാർത്ഥികളും ആശുപത്രിയുടെ തീവ്ര പരിചരണത്തിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *