ഫ്ലോറിഡ:
അമ്പയർ നൽകിയ നിർദേശം പാലിക്കാത്തതിനെ തുടർന്ന് വെസ്റ്റ്ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരണ്‍ പൊള്ളാര്‍ഡിന് പിഴ. പിഴയ്ക്ക് പുറമെ ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചേക്കും. അമ്പയര്‍മാരെ അനുസരിക്കാത്ത തെറ്റിന് മാച്ച് ഫീയുടെ 20 ശതമാനമായിരിക്കും പിഴ പൊള്ളാര്‍ഡിന് പിഴനൽകേണ്ടി വരുക.
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 മത്സരത്തിനിടയിലാണ് ശിക്ഷക്ക് കാരണമായ സംഭവം ഉണ്ടായത്. ഫീല്‍ഡ് ചെയ്യാനായി പകരക്കാരനെ വേണമെന്ന് പൊള്ളാര്‍ഡ് അമ്പയറോട് ആവശ്യപ്പെട്ടു, ഓവര്‍ തീരുന്നത് വരെ കാത്തിരിക്കുക എന്നായിരുന്നു അമ്പയർ നൽകിയ നിർദ്ദേശം, എന്നാൽ, താരം അതനുസരിച്ചില്ല. ചെയ്ത തെറ്റ് സമ്മതിക്കാൻ പൊള്ളാര്‍ഡ് തയ്യാറായിരുന്നില്ല, തുടർന്നായിരുന്നു പിഴ ശിക്ഷയും ഡിമെറിറ്റ് പോയിന്റും ലഭിച്ചത്.
നേരത്തെ, അതിരുവിട്ട ആഘോഷത്തിന്റെ പേരിൽ ഇന്ത്യന്‍ യുവ പേസ് ബൗളര്‍ നവ്ദീപ് സെയ്‌നിക്കും ഡിമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. വിക്കറ്റ് ലഭിച്ചതിന് പിന്നാലെയുള്ള അമിതാഘോഷമാണ് താരത്തിനെ വെട്ടിലാക്കിയത്. എന്നാല്‍, സ്വന്തം തെറ്റ് സമ്മതിച്ചതിനെ തുടർന്ന് സെയ്‌നിയെ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.