Mon. Dec 23rd, 2024
ഗോദ്ര:

ഗുജറാത്തിലെ ഗോദ്രയിൽ ‘ജയ് ശ്രീറാം’ വിളിക്കാത്തതിനെ തുടര്‍ന്ന് മുസ്ലീം യുവാക്കളെ മര്‍ദ്ദിച്ചവശനിലയിലാക്കി. സംഭവത്തെ തുടർന്ന് പോലീസ് നാലുപേരെ അറസ്റ്റു ചെയ്തു. ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച മൂന്ന് മുസ്ലീം യുവാക്കളെയാണ് സംഘം, കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചത്. ആക്രമണത്തെ തുടർന്ന്, ഇവര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും അവശനിലയിലാവുകയും ചെയ്തു.

റോഡിലൂടെ നടന്നുപോകുമ്പോൾ, ആറുപേരടങ്ങുന്ന സംഘമാണ് തടഞ്ഞുനിര്‍ത്തി ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടത്. വിസമ്മതിച്ചതിനെ തുടർന്ന് മര്‍ദ്ദിക്കുകയായിരുന്നെന്ന് യുവാക്കള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഗുരുതരമായ പരിക്കുകളെ തുടർന്ന് യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അറസ്റ്റ് ചെയ്ത നാലു അക്രമികൾക്കെതിരെ, ഐ.പി.സി. 324 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാല്‍, ഇത് സാധാരണ അടിപിടി കേസ്സാണെന്നും മര്‍ദ്ദനത്തിന് മുമ്പ് മറ്റ് പല വാക്കുതര്‍ക്കങ്ങളുമാണ് അവർക്കിടയിൽ ഉണ്ടായതെന്നുമാണ്, വീഡിയോയില്‍ മറ്റൊന്നും കാണാനില്ലെന്നുമാണ് പോലീസ് ഭാഷ്യം.

Leave a Reply

Your email address will not be published. Required fields are marked *