Mon. Dec 23rd, 2024

ഓഗസ്റ്റ് രണ്ടിന് വൈകിട്ട് 7 മണിക്ക്, ‘പൊറിഞ്ചു മറിയം ജോസ്’ സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കുക മമ്മൂട്ടിയും മോഹൻലാൽ ഉൾപ്പെടെ വൻ താരനിരയായിരിക്കും. വിജയ് സേതുപതി, ഫഹദ് ഫാസില്‍, ജയസൂര്യ, പൃഥ്വിരാജ്, ദിലീപ്, ജയറാം, ബിജുമേനോന്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, മുരളിഗോപി, വിനയ് ഫോര്‍ട്ട്, സുരാജ് വെഞ്ഞാറമൂട്, വിനായകന്‍, അനൂപ് മേനോന്‍, അജു വര്‍ഗീസ്, ദിലീഷ് പോത്തന്‍, ആന്റണി വര്‍ഗീസ്, ഇന്ദ്രജിത്ത്, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, അനുസിത്താര, രജീഷ വിജയന്‍, ആത്മീയ, ഐശ്വര്യലക്ഷ്മി, ഹണിറോസ്, മഞ്ജുവാരിയര്‍, നിമിഷ സജയന്‍, മിയ ജോര്‍ജ് എന്നിവരടങ്ങുന്ന മെഗാ താരങ്ങളുടെ കൂട്ടം, അവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയായിരിക്കും ചിത്രത്തിന്റെ ട്രയിലർ പുറത്തു വിടുക. മലയാളസിനിമയുടെ ചരിത്രത്തിലെ, ഏറ്റവും മികച്ച, ബ്രഹ്മാണ്ട ട്രെയിലര്‍ ലോഞ്ചിങ് ആയിരിക്കും ഇത്. വരുന്ന ആഗസ്റ്റ് 15-നായിരിക്കും ‘പൊറിഞ്ചു മറിയം ജോസ്’ തീയേറ്ററുകളിൽ എത്തുക.

ഹിറ്റ്‌ മേക്കര്‍ ജോഷി ശക്തമായ ഒരു തിരിച്ചുവരവിനായി ശ്രമിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്,’പൊറിഞ്ചു മറിയം ജോസ്’നു. സിനിമയിൽ, പൊറിഞ്ചുവായി എത്തുക ജോജു ജോര്‍ജ്ജ് ആണ്. ആലപ്പാട്ട് മറിയം ആയി, നൈല ഉഷ, ജോസ് അഥവാ പുത്തന്‍പ്പള്ളി ജോസ് ആയി ചെമ്പന്‍ വിനോദ് എന്നിവരാണ് വേഷമിടുന്നത്. നേരത്തെ ഈ മൂന്നു കഥാപാത്രങ്ങളടങ്ങിയ, മോഷന്‍ പോസ്റ്റർ, ചിത്രം പുറത്തു വിട്ടിരുന്നു.

‘ജോസഫ്’ എന്ന ചിത്രത്തിലൂടെ 2018ലെ, മികച്ച രണ്ടാമത്തെ നടനുള്ള ഉള്ള സംസ്ഥാന പുരസ്കാരവും ജനപ്രീതിയും നേടിയ അഭിനേതാവാണ്, ജോജു. താരത്തിനൊപ്പം ‘ഈ മ യൗ’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അന്താരാഷ്ട്ര ചലച്ചിത്ര മേള പുരസ്കാരം നേടിയെടുത്ത ചെമ്പന്‍ വിനോദുംകൂടി ഒന്നിക്കുന്നു, എന്ന പ്രധാന സവിശേഷത ഈ ചിത്രത്തിനുണ്ട്. എങ്കിൽ കൂടി, മലയാള സിനിമയിലെ പരിചയസമ്പന്നനായ മാസ്റ്റര്‍ ക്രാഫ്റ്റ് മാന്‍ ജോഷി ചിത്രം എന്നത് തന്നെയായിരിക്കും ചിത്രത്തിന്റെ ആകർഷണീയത.

കീര്‍ത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ റെജി മോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ, അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രാഹണവും സംഗീതം ജേക്സ് ബിജോയും ഒരുക്കുന്നു. എഡിറ്റിംഗ് ശ്യാം ശശിധരന്‍. ചാന്ദ് വി ക്രിയേഷന്‍സാണ് ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്യാനൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *