Wed. Dec 18th, 2024

ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ ന്റെ ട്രെയ്‌ലർ, വൻ താര അകമ്പടിയോടെ പുറത്തിറക്കി. കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ മോഹൻലാലാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. അതേസമയം തന്നെ മമ്മൂട്ടി, വിജയ് സേതുപതി, ഫഹദ് ഫാസിൽ, ദിലീപ് തുടങ്ങിയവർക്കൊപ്പം മലയാളത്തിലെ 34 താരങ്ങള്‍ കൂടി തങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ വഴി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവച്ചു.

നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി എന്ന മലയാള സിനിമയുടെ അതുല്യ സംവിധായകൻ തിരിച്ചു വരുന്ന ചിത്രംകൂടിയാണ് ‘പൊറിഞ്ചു മറിയം ജോസ്’. ചിത്രത്തിന്റെ നിറപ്പകിട്ടും നാടനും വയലൻസും കോമഡിയും കലർന്ന സ്വഭാവം വെളിവാക്കുന്നതാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍.

പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദുമാണ് എത്തുന്നത്. കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മാണം നിർവ്വഹിക്കുന്നു. ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍. ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിംഗ് ശ്യാം ശശിധരന്‍.

Leave a Reply

Your email address will not be published. Required fields are marked *