വായന സമയം: < 1 minute
ഹൈദരാബാദ്:

 

വയനാട്ടിലെ ജനസംഖ്യയില്‍ നാല്‍പതു ശതമാനം മുസ്ലീങ്ങളായതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തിന് കാരണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷനും ഹൈദരാബാദില്‍ നിന്നുള്ള എം.പിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങള്‍ക്ക് ഒരു ഇടം ഉണ്ടാവുമെന്ന കാര്യത്തില്‍ താന്‍ ശുഭാപ്തി വിശ്വാസക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘1947 ഓഗസ്റ്റ് 15 ന് ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ കരുതിയത് ഇതൊരു പുതിയ ഇന്ത്യയായിരിക്കുമെന്നാണ്. ആ ഇന്ത്യ ആസാദിന്റേയും നെഹ്റുവിന്റേയും അംബേദ്‌കറുടേയും അവരുടെ പിന്തുടര്‍ച്ചക്കാരുടേയും ആയിരിക്കും. ഈ രാജ്യത്തില്‍ ഞങ്ങള്‍ക്ക് കിട്ടാന്‍ പോകുന്ന സ്ഥാനത്തെക്കുറിച്ച് എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. ഞങ്ങള്‍ക്ക് ഭിക്ഷ ആവശ്യമില്ല, നിങ്ങളുടെ ഭിക്ഷയില്‍ നിലനില്‍ക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.’ ഒവൈസി പറഞ്ഞു.

Leave a Reply

avatar
  Subscribe  
Notify of