Thu. Dec 12th, 2024
ഒമാൻ:

ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ നാല് ചൊവ്വാഴ്ചയാണ് പൊതു അവധി ആരംഭിക്കുക. ജൂണ്‍ ആറ് വ്യാഴാഴ്ച വരെ അവധിയായിരിക്കും. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികൂടി ചേര്‍ത്ത് തുടര്‍ച്ചയായ അഞ്ചു ദിവസത്തെ അവധിയാണ് ലഭിക്കുക.

മറ്റു ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞാണ് ഒമാനില്‍ റമദാന്‍ ആരംഭിച്ചത്. ജൂണ്‍ അഞ്ചിനോ ആറിനോ ആയിരിക്കും ഒമാനില്‍ ചെറിയ പെരുന്നാള്‍. പെരുന്നാള്‍ വിളിപ്പാടകലെയെത്തിയതോടെ വിപണിയിലും തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മത്ര സൂഖിലെ ഹോള്‍സെയില്‍, റീട്ടെയില്‍ മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ വാരാന്ത്യം മുതല്‍ നല്ല തിരക്കുണ്ട്. നോമ്പുതുറക്കുശേഷമാണ് ആളുകള്‍ കൂടുതലായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *