വായന സമയം: 1 minute
കൊൽക്കത്ത:

പശ്ചിമബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാര്‍ അധികാരത്തില്‍ ഒരു വര്‍ഷം തികയ്ക്കില്ലെന്ന് ബി.ജെ.പി. ആറുമാസത്തിനകം ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നേക്കാമെന്നും ബി.ജെ.പി. ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ അഭിപ്രായപ്പെട്ടു.

മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള നിലവിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് 2021 വരെ അധികാരത്തില്‍ തുടരാനാകും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന് സാധ്യതയില്ല. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിരവധി പേരാണ് അസംതൃപ്തരായിട്ടുള്ളത്. പോലീസിനെയും സി.ഐ.ഡിയെയും ഉപയോഗിച്ചാണ് മമത അധികാരത്തില്‍ തുടരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒറുമാസത്തിനും ഒരു വര്‍ഷത്തിനും ഇടയില്‍ സര്‍ക്കാര്‍ വീഴുമെന്നും, നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നുമാണ് രാഹുല്‍ സിന്‍ഹ അഭിപ്രായപ്പെട്ടത്.

Leave a Reply

avatar
  Subscribe  
Notify of