വായന സമയം: < 1 minute
തിരുവനന്തപുരം:

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികള്‍ക്കും മുന്‍ വര്‍ഷത്തെ വോട്ടുണ്ടാകില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ജനങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പമാണെന്നും 2014 ലെ വോട്ട് എല്‍.ഡി.എഫിനും യു.ഡി.എഫിനും കിട്ടില്ലെന്നും പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

ഇണയെ കൊന്നുതിന്നുന്ന ചിലന്തിയെപ്പോലെയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ്സുമായി ചങ്ങാത്തത്തിനു പോയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വട്ടപ്പൂജ്യമായെന്നും അദ്ദേഹം പരിഹസിച്ചു. തൃശൂരില്‍ സുരേഷ് ഗോപിയുടെ വരവോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞെന്ന ടി.എന്‍. പ്രതാപന്റെ പ്രസ്താവനയെ കുറിച്ച് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്താണ് പറയാനുള്ളതെന്നും പി.എസ്. ശ്രീധരന്‍ പിള്ള ചോദിച്ചു.

Advertisement

Leave a Reply

avatar
  Subscribe  
Notify of