Fri. May 10th, 2024
ഗ്രേറ്റർ നോയിഡ:

ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് അടുത്ത മാസം മുതല്‍ പെട്രോള്‍ നല്‍കില്ലെന്ന് പമ്പുടമകള്‍. ജൂണ്‍ ഒന്നാം തീയതി മുതലാണ് ഗ്രേറ്റര്‍ നോയിഡ ഈ നടപടിയിലേക്ക് കടക്കുന്നത്. വാഹനത്തിന്റെ മുന്നിലും പിന്നിലും ഇരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നോയിഡയിലും പദ്ധതി നടപ്പിലാക്കും.

ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കാതിരിക്കാനുള്ള തീരുമാനത്തോട് ജനങ്ങളുടെ പ്രതികരണം എങ്ങനെയെന്നു കൂടി ആദ്യ രണ്ടാഴ്ച വിശദമായി പഠിക്കും. ഇതിനു ശേഷമാവും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കുക. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാരുടെ ജീവന്‍ പരമാവധി രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *