വായന സമയം: < 1 minute
ഉജ്ജയിൻ:

നരേന്ദ്ര മോദിയുടെ മാതാപിതാക്കളെ താന്‍ ഒരിക്കലും അപമാനിക്കില്ലെന്നും, അതിലും ഭേദം മരിക്കുന്നതാണെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ ഉജ്ജൈനില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് ആരോടും വെറുപ്പില്ല. എന്നാല്‍ തന്റെ പിതാവിനെ നരേന്ദ്ര മോദി അപമാനിക്കുകയാണ്. എന്റെ മുത്തച്ഛനെക്കുറിച്ചും മുത്തശ്ശിയെക്കുറിച്ചും മോദി സംസാരിക്കുന്നു. തനിക്കൊരിക്കലും മോദിയുടെ മാതാപിതാക്കളെ അപമാനിക്കാന്‍ കഴിയില്ല, കാരണം താനൊരു ആര്‍.എസ്.എസ്സുകാരനോ ബി.ജെ.പിക്കാരനോ അല്ല, കോണ്‍ഗ്രസുകാരനാണെന്നും രാഹുല്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ റാലിക്കിടെ, രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി ഒന്നാംനമ്പർ അഴിമതിക്കാരനായാണ് ജീവിതം അവസാനിപ്പിച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Advertisement

Leave a Reply

avatar
  Subscribe  
Notify of