23 C
Kochi
Friday, February 21, 2020

Daily Archives: 14th May 2019

ദുബായ് : രാജ്യാന്തര ക്രൂഡോയിൽ നീക്കത്തിൽ തന്ത്രപ്രധാന സ്ഥാനമുള്ള ഹോർമുസ് കടലിടുക്കിനു സമീപം, യു.എ.ഇ യിലെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം 4 കപ്പലുകൾക്കു നേരെ ആക്രമണം. ഒരു കപ്പൽ തങ്ങളുടേതാണെന്നു നോർവേ കമ്പനി അറിയിച്ചു. നാലാമത്തെ കപ്പൽ യു.എ.ഇ യുടേതാണെന്നു സൂചനയുണ്ട്.ഞായറാഴ്ച രാവിലെ ആറു മണിക്കാണ് ഫുജൈറക്കു സമീപം യു.എ.ഇ ജലാതിർത്തിയിലൂടെ അറേബ്യൻ ഉൾക്കടൽ താണ്ടുന്നതിന് നീങ്ങുകയായിരുന്ന കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായതെന്ന് സൗദി ഊർജ, വ്യവസായ...
കൊച്ചി: ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്ന് മകനു പേരിട്ടിരിക്കുന്ന കുഞ്ചാക്കോയും ഭാര്യ പ്രിയയുടേയും ആദ്യ മാതൃദിനമാണ് ഈ വർഷം. ഭാര്യക്ക് വേണ്ടിയുള്ള കുറിപ്പിൽ, ഏറ്റവും മനോഹരമായ ചിരി, മകനോടൊത്തുള്ള പ്രിയയുടെ ചിത്രമാണ് കുഞ്ചാക്കോ തൻ്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏപ്രിൽ 17 നായിരുന്നു മകന്റെ ജനനം. 
ഗോരഖ്‌പൂർ:പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ ചതിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തിങ്കളാഴ്ച പറഞ്ഞു.“ഞാനൊരു ചായക്കടക്കാരനാണെന്നു പറഞ്ഞുകൊണ്ടാണ് മോദി ചതിച്ചത്. നാം അവരെയൊക്കെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവർഷത്തിലും, ഈ രണ്ടു വർഷത്തിനിടയ്ക്കും ഉള്ള ചായയുടെ രുചി നിങ്ങൾക്ക് ഇപ്പോൾ അറിയാമല്ലോ. എങ്ങനെയാണ് അതിന്റെ സ്വാദ്?” ഗോരഖ്‌പൂരിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അഖിലേഷ് യാദവ് ചോദിച്ചു. അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. എവിടെയും ഇല്ലാത്തതെന്ന്...
സിയാറ്റിൽ: സെപ്തംബർ 2000 ൽ, ലോകത്തിലെ ഏറ്റവും വലിയ ഈ കോമേർസ് റീടെയിലിൻ്റ് ഉടമയായ ജെഫ് ബീസോസ് ബഹിരകാശ റോക്കറ്റ് നിർമ്മാണ ശാല തുറന്നിരുന്നു. 'ബ്ലൂ ഒറിജിൻ' എന്നു പേരുള്ള പ്രവർത്തിക്കുന്ന നിർമ്മാണശാല, വിവിധ തരങ്ങളായ റോക്കറ്റുകൾ കൊണ്ടു പോവുന്ന വാഹനങ്ങളും അനുബന്ധ പാർട്സുകളും നിർമ്മിക്കാനായാണ് പ്രവർത്തിപ്പിക്കുന്നത്.കഴിഞ്ഞയാഴ്ച മെയ് 9 നു, "ബ്ലൂ മൂൺ" (നീല ചന്ദ്രൻ) എന്ന ബഹിരാകാശവാഹനത്തിൻ്റെ ഒരു സാമ്പിൾ പ്രദർശിപ്പിച്ചിരുന്നു. 2024ൽ ചന്ദ്രനിൽ വിഷേപിക്കുമെന്നാണ് ഇപ്പോൾ...
കൽബുർഗി:ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 23 നു കഴിയുമ്പോൾ കർണ്ണാടകയിലെ പല ബി.ജെ.പി. നേതാക്കളും തന്റെ പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് കുതിരക്കച്ചവടം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കർണ്ണാടകയിലെ കൽബുർഗിയിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം."ഞങ്ങൾ ബി.ജെ.പിയിലെ ഒരു എം.എൽ.എയേയും പിടിച്ചെടുക്കുന്നില്ല. പക്ഷേ, മെയ് 23 നു ശേഷം അവർ സ്വാഭാവികമായിത്തന്നെ കോൺഗ്രസ്സിലേക്കു വരും. കഴിഞ്ഞ ഒരു വർഷമായിട്ട് ബി.ജെ.പിയുടെ കുതിരക്കച്ചവട മനോഭാവത്തിനു കർണ്ണാടകം...
ചണ്ഡീഗഡ്:മോദി യഥാർത്ഥപ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ തിങ്കളാഴ്ച പറഞ്ഞു.മോദി, മാധ്യമങ്ങളിൽ സ്വയം പരസ്യം നൽകരുതെന്നും, മോദിയുടെ പേരും പറഞ്ഞ് ബി.ജെ.പി. സ്ഥാനാർത്ഥികൾ വോട്ടു പിടിക്കരുതെന്നും പട്ടേൽ പറഞ്ഞു.ചണ്ഡീഗഡ് മണ്ഡലത്തിലെ ലോക്സഭ സ്ഥാനാർത്ഥിയും, റെയിൽ‌വേയുടെ മുൻ മന്ത്രിയുമായ പവൻ കുമാർ ബൻസലിനു വേണ്ടി നടത്തിയ ഒരു തിരഞ്ഞെടുപ്പു യോഗത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഹാർദിക് പട്ടേൽ.പല മണ്ഡലങ്ങളിലേയും ബി.ജെ.പി. സ്ഥാനാർത്ഥികൾ, അവരുടെ മണ്ഡലത്തിലെ വികസനകാര്യങ്ങളൊന്നും തന്നെ എടുത്തുപറയാനില്ലാത്തതിനാൽ,...
കർണാടക: ജനുവരി 26 1992 നു പ്രസിദ്ധീകരിച്ച തരംഗ വാരികയിൽ, പേജ് 24 ൽ കന്നഡയിൽ പ്രസിദ്ധീകരിച്ച, താനൊരു എഞ്ചിനീയറിംഗ് ബിരുദധാരിയെന്ന് അവകാശപ്പെറ്റുന്ന മോദിയുടെ അഭിമുഖത്തിൻ്റെ സംഗ്രഹിച്ച തർജ്ജമ:NDvestigations മീഡിയായാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.നാൽപ്പതു വയസ്സിനു താഴെ പ്രായമുള്ള നരേന്ദ്ര മോദി, ബി.ജെ.പി. ഗുറാത്തിൻ്റെ ജനറൽ സെക്രട്ടറിയാണ്. മികച്ച ഒരു സംഘാടകനും, ജെ.പി.യുടെ 1974 ലെ ഗുജറാത്തെ പുനരുദ്ധാന സമരവും ഈ യുവാവ് നയിച്ചിട്ടുണ്ട്.ഇദ്ദേഹം ഇഞ്ചിനീയറിംഗ് ബിരുദധാരിയും വിഭാഗ് കാര്യവാഹ് (സൗരാഷ്ട്ര)...
കൊച്ചി:വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ ഏഴു പോലീസുകാരെ പ്രോസിക്യൂട്ടു ചെയ്യാൻ സർക്കാർ അനുമതി നൽകി. സി.ഐ. ക്രിസ്പിൻ സാം, എസ്.ഐ. ദീപക് എന്നിവരുൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ടു ചെയ്യാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങും. അതു ലഭിച്ച ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു.അയൽക്കാരുമായി വഴക്കുണ്ടാക്കിയെന്ന ആരോപണത്തിലാണ് ശ്രീജിത്തിനെ ടാസ്ക് ഫോഴ്സ് കസ്റ്റഡിയിലെടുക്കുന്നത്. പോലീസ് കസ്റ്റഡിയിൽ, മർദ്ദനമേറ്റാണ് ശ്രീജിത്ത് മരിക്കുന്നത്.കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ നൽകിയ ഹർജി മുൻപ് ഹൈക്കോടതി...
കൽക്കത്ത: പാകിസ്താനെ ആക്രമിക്കുന്നതിനു മുന്നോടിയായി മേഘങ്ങൾ ഫൈറ്റർ ജെറ്റുകളെ സുരക്ഷിതമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചതിനെ തുടർന്ന്, മെയ് 13 2019 ൽ ദ ടെലിഗ്രാഫ് പ്രസിദ്ധീകരിച്ച മുഖ ചിത്രം.
ദില്ലി: 1992 ൽ 'തരംഗ' എന്ന കന്നഡ പത്രത്തിനു കൊടുത്തിരുന്ന ഒരു അഭിമുഖത്തിൽ താൻ അവിവാഹിതനെന്നും എഞ്ചിനീയറാണെന്നും മോദി. മുൻ കോബ്രാ പോസ്റ്റ് റിപ്പോർട്ടറും മുതിർന്ന മാധ്യമപ്രവർത്തകനുമായ രാജാ ചൌധരി നടത്തുന്ന “ഇൻഡ് വെസ്റ്റിഗേഷൻസ്” എന്ന അന്വേഷണാത്മകമാധ്യമ സ്ഥാപനമാണ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജ് വഴി ഈ ടാബ്ലോയിഡ് അഭിമുഖത്തിന്റെ കോപ്പി പുറത്തുവിട്ടത്.ജനുവരി 26 1992 നു പ്രസിദ്ധീകരിച്ച കന്നട പത്രമായ ഉദയവാണിയുടെ ടാബ്ലോയിഡ് പതിപ്പായ തരംഗ വാരികയിൽ, പേജ് 24 ലാണ്...