വായന സമയം: 1 minute
സിയാറ്റിൽ:

സെപ്തംബർ 2000 ൽ, ലോകത്തിലെ ഏറ്റവും വലിയ ഈ കോമേർസ് റീടെയിലിൻ്റ് ഉടമയായ ജെഫ് ബീസോസ് ബഹിരകാശ റോക്കറ്റ് നിർമ്മാണ ശാല തുറന്നിരുന്നു. ‘ബ്ലൂ ഒറിജിൻ’ എന്നു പേരുള്ള പ്രവർത്തിക്കുന്ന നിർമ്മാണശാല, വിവിധ തരങ്ങളായ റോക്കറ്റുകൾ കൊണ്ടു പോവുന്ന വാഹനങ്ങളും അനുബന്ധ പാർട്സുകളും നിർമ്മിക്കാനായാണ് പ്രവർത്തിപ്പിക്കുന്നത്.

കഴിഞ്ഞയാഴ്ച മെയ് 9 നു, “ബ്ലൂ മൂൺ” (നീല ചന്ദ്രൻ) എന്ന ബഹിരാകാശവാഹനത്തിൻ്റെ ഒരു സാമ്പിൾ പ്രദർശിപ്പിച്ചിരുന്നു. 2024ൽ ചന്ദ്രനിൽ വിഷേപിക്കുമെന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്നു കൊല്ലമായി കമ്പനി ഈ വാഹനം നിർമ്മിക്കുകയായിരുന്നു എന്നും ബീസോസ് വെളിപ്പെടുത്തി.

“ചന്ദ്രനിലെക്ക് പോകേണ്ട സമയമായി, ഇത്തവണ അവിടെ പാർക്കാൻ തന്നെ,” പരിപാടിയുടെ അവസാനം അങ്ങിനെ പറഞ്ഞു കൊണ്ടാണ് അദ്ദേഹം അവസാനിപ്പിച്ചത്.

2024 ലെ ചന്ദ്രവാസത്തിനു വേണ്ടി നിർമ്മിക്കുന്ന ബ്ലൂ മൂൺ പേടകം, ഹൈഡ്രജൻ കൊണ്ട് പ്രവർത്തിക്കുന്ന  റൊബോട്ടിക്ക് വാഹനമാണ്. ആളുകളേയും ചെറിയ ഉപഗ്രഹങ്ങളേയും കൊണ്ടുപോകത്തക്കതാണ് അതിൻ്റെ നിർമ്മാണം. 4,500 കിലോ ഭാരം ചുമക്കാവുന്ന വാഹനമായാണ് വികസിപ്പിച്ചിരിക്കുന്നത്.

വെള്ളവും വൈദ്യുതിയും ചന്ദ്രനിൽ നിന്ന് ഉൽപ്പാദിപ്പിക്കുക എന്ന ബ്രഹദ് പദ്ധതിയുടെ തുടക്കമാണിതെന്നും ബിസോസ് സൂചിപ്പിക്കുന്നു.

 

Leave a Reply

avatar
  Subscribe  
Notify of