Tue. Mar 19th, 2024
കൊച്ചി:

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ തീരുമാനം അറിയിക്കും. മെമ്മറി കാര്‍ഡ് കേസിലെ രേഖയാണോ തൊണ്ടിമുതല്‍ ആണോ എന്ന് സംസ്ഥാന സര്‍ക്കാരിനോട് ഇന്നലെ സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാല്‍ കൃത്യമായ ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനായില്ല. ഇത് സംബന്ധിച്ചുള്ള തീരുമാനമാണ് ഇന്ന് സുപ്രീം കോടതിയെ അറിയിക്കുന്നത്. തൊണ്ടി മുതലാണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ കേസ് രേഖയാണെങ്കില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നടന്‍ ദിലീപിന് കൈമാറുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി തീരുമാനം എടുക്കും.

Leave a Reply

Your email address will not be published. Required fields are marked *