വായന സമയം: 1 minute
ന്യൂഡൽഹി:

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ഉൾപ്പെട്ട, വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥർ ഡി.ജി. വൻസാരയ്ക്കും, എൻ.കെ. അമീനും എതിരെയുള്ള കുറ്റങ്ങൾ, സി.ബി.ഐ. പ്രത്യേക കോടതി വ്യാഴാഴ്ച റദ്ദാക്കി. കൊലപാതകം, ഗൂഢാലോചന, മറ്റു ക്രിമിനൽ കുറ്റങ്ങൾ എന്നിവയാണ് കോടതി തള്ളിക്കളഞ്ഞത്. അവർക്കെതിരെ നടപടിയെടുക്കാൻ ഗുജറാത്ത് സർക്കാർ അനുവാദം നൽകിയിരുന്നില്ല. തന്റെ ജോലിയുടെ ഭാഗമായി ഒരു കൃത്യം നിർവ്വഹിക്കുന്ന സർക്കാരുദ്യോഗസ്ഥനെതിരെ കേസ് നടത്താൻ, സർക്കാരിന്റെ അനുവാദം ആവശ്യമാണ്.

ഗുജറാത്ത് സർക്കാരിന്റെ അനുവാദമില്ലാത്ത സ്ഥിതിയ്ക്ക്, അവർക്കെതിരായ എല്ലാ നടപടികളും നിർത്തിവയ്ക്കണമെന്നു കാണിച്ച്, വൻസാരയും, അമീനും മാർച്ച് 26 ന് അപേക്ഷ നൽകിയിരുന്നു.

ഏറ്റുമുട്ടൽ, ശരിക്കും നടന്നതാണെന്നും, തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും, തങ്ങൾ കടമ നിർവ്വഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് വൻസാരയും അമീനും മുന്നോട്ടുവെച്ച വാദങ്ങൾ.

ഇസ്രത് ജഹാൻ, പ്രാണേഷ് പിള്ള (ജാവേദ് ഷെയ്ഖ്), അംജദലി അക്ബറലി റാണ, ശീഷാൻ ജോഹർ എന്നിവർ അഹമ്മദാബാദിനടുത്തുവെച്ചാണ് 2014 ജൂൺ 15 നു കൊല്ലപ്പെടുന്നത്. ഗുജറാത്ത് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ, ഏറ്റുമട്ടലിലൂടെ അവരെ വധിയ്ക്കുകയായിരുന്നു. അവർ ലഷ്കർ ഇ തൊയ്ബയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരാണെന്നും, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയെ വധിയ്ക്കാൻ വന്നതാണെന്നുമാണ് വൻസാരെയുടെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് പറഞ്ഞത്.

Leave a Reply

avatar
  Subscribe  
Notify of