Sat. Apr 27th, 2024
പിണറായി:

മുഖ്യമന്ത്രിയുടെ പോളിങ് ബൂത്തായ പിണറായിലും വോട്ടിങ് യന്ത്രം പണിമുടക്കി. രാവിലെ ഏഴുമണിയോടെതന്നെ വോട്ട് ചെയ്യാന്‍ പിണറായി വിജയൻ എത്തിയെങ്കിലും യന്ത്രതകരാറിനെത്തുടര്‍ന്ന് വോട്ട് ചെയ്യാതെ കാത്തുനില്‍ക്കുകയാണ്. കണ്ണൂര്‍ പിണറായിയിലെ ആര്‍.സി. അമല സ്‌കൂളിലാണ് മുഖ്യമന്ത്രിക്ക് വോട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് യന്ത്രത്തകരാർ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എറണാകുളം ജില്ലയിലെ എളമക്കര ഹൈസ്‌കൂളിലെയും കോതമംഗലം ദേവസ്വം ബോര്‍ഡിലെ പോളിങ് ബൂത്തിലും വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തി. കൊല്ലം ജില്ലയിലെ ബൂത്തുകളില്‍ വി.വി. പാറ്റ് മെഷീനുകള്‍ തകരാറില്‍ ആയതായും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. പത്തനംതിട്ട ആനപ്പാറ എല്‍.പി. സ്‌കൂളിലെയും പരവൂരിലെ 81ാം നമ്പർ പോളിങ് ബൂത്തിലെയും വോട്ടിങ് മെഷീനുകള്‍ തകരാറിലാണെന്നും ഉടന്‍ പരിഹരിക്കുമെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വോട്ടെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *