Fri. Apr 26th, 2024

 

തിരുവനന്തപുരം:

2018 ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. മധുപാല്‍ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യന്‍’ മികച്ച ചലച്ചിത്രത്തിനുള്ള 42-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി. ‘ഓള്’ എന്ന ചിത്രത്തിന് ഷാജി. എന്‍. കരുണ്‍ ആണു മികച്ച സംവിധായകന്‍. ഒടിയനിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. നിമിഷ സജയന്‍ (ഒരു കുപ്രസിദ്ധ പയ്യന്‍), അനുശ്രീ (ആദി) എന്നിവര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം നടി ഷീലയ്ക്ക് നല്‍കും. ചലച്ചിത്രപ്രതിഭാ പുരസ്‌കാരം ഗാനരചയിതാവും, സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംവിധായകനും നടനുമായ പി. ശ്രീകുമാര്‍, നടന്‍ ലാലു അലക്‌സ്, നടി മേനക സുരേഷ്, നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി എന്നിവര്‍ക്കു സമ്മാനിക്കും.

മറ്റ് അവാര്‍ഡുകള്‍

മികച്ച ചിത്രത്തിന്റെ സംവിധായകന്‍: മധുപാല്‍
മികച്ച രണ്ടാമത്തെ ചിത്രം: ജോസഫ്
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: എം.പത്മകുമാര്‍ (ചിത്രം: ജോസഫ്)
മികച്ച രണ്ടാമത്തെ നടന്‍: ജോജു ജോര്‍ജ്ജ് (ചിത്രം: ജോസഫ്)
മികച്ച രണ്ടാമത്തെ നടി: ഇനിയ (ചിത്രം:പരോള്‍, പെങ്ങളില)
മികച്ച ബാലതാരം: മാസ്റ്റര്‍ റിതുന്‍ (ചിത്രം: അപ്പുവിന്റെ സത്യാന്വേഷണം), ബേബി അക്ഷര കിഷോര്‍ (പെങ്ങളില, സമക്ഷം)
മികച്ച തിരക്കഥാകൃത്ത്: മുബി ഹഖ് (ചിത്രം: ഖലീഫ)
മികച്ച ഗാനരചയിതാവ്: രാജീവ് ആലുങ്കല്‍ (ചിത്രം: മരുഭൂമികള്‍, ആനക്കള്ളന്‍)
മികച്ച സംഗീത സംവിധാനം: കൈലാസ് മേനോന്‍ (ചിത്രം: തീവണ്ടി)
മികച്ച പശ്ചാത്തല സംഗീതം: ഐസക് തോമസ് കോട്ടുകാപ്പള്ളി (ഓള്)
മികച്ച പിന്നണി ഗായകന്‍: രാകേഷ് ബ്രഹ്മാനന്ദന്‍ (ഗാനം: ജീവിതം എന്നും…, ചിത്രം: പെന്‍ മസാല)
മികച്ച പിന്നണി ഗായിക: രശ്മി സതീശന്‍ (ഗാനം: ഈ യാത്ര…, ചിത്രം: ഈ മഴനിലാവില്‍)
മികച്ച ഛായാഗ്രാഹകന്‍: സാബു ജയിംസ് (ചിത്രം: മരുഭുമികള്‍, സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍)
മികച്ച ചിത്രസന്നിവേശകന്‍: ശ്രീകര്‍ പ്രസാദ് (ചിത്രം: ഓള്)
മികച്ച ശബ്ദലേഖകന്‍: ഹരികുമാര്‍ (ചിത്രം: ഒരു കുപ്രസിദ്ധ പയ്യന്‍)
മികച്ച കലാസംവിധായകന്‍: ഷെബീറലി (ചിത്രം: സൈലന്‍സര്‍, പെങ്ങളില)
മികച്ച മേക്കപ്പ്മാന്‍: റോയി പല്ലിശ്ശേരി (ചിത്രം: ഖലീഫ, മരുഭൂമികള്‍)
മികച്ച വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍ (ചിത്രം: ഓള്, അപ്പുവിന്റെ സത്യാന്വേഷണം)
മികച്ച നവാഗത പ്രതിഭ: പ്രണവ് മോഹന്‍ലാല്‍ (ചിത്രം: ആദി)
: ഓഡ്രി മിറിയം (ചിത്രം: ഓര്‍മ്മ)
മികച്ച നവാഗത സംവിധായകന്‍: ഉടുപ്പ് (സംവിധാനം: അനില്‍ മുഖത്തല)
മികച്ച ബാലചിത്രം: അങ്ങു ദൂരേ ഒരു ദേശത്ത് (സംവിധാനം: ജോഷി മാത്യു)
മികച്ച പരിസ്ഥിതി ചിത്രം: സമക്ഷം (സംവിധാനം: അജു കെ.നാരായണന്‍, അന്‍വര്‍ അബ്ദുള്ള)
മികച്ച റോഡ്മൂവി: ദ ഗ്രെയ്റ്റ് ഇന്ത്യന്‍ റോഡ് മൂവി (സംവിധാനം: സോഹന്‍ലാൽ)

അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം:

1. എം.എ.നിഷാദ് (ചിത്രം: വാക്ക്)
2. ആത്മീയ രാജന്‍ (ജോസഫ്, നാമം)
3. മാസ്റ്റര്‍ മിഥുന്‍ (ചിത്രം: പച്ച

സംവിധാന മികവിനുള്ള പ്രത്യേക പുരസ്‌കാരം:

1. സുരേഷ് തിരുവല്ല (ചിത്രം: ഓര്‍മ്മ)
2. വിജീഷ് മണി (ചിത്രം: പുഴയമ്മ)

സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം:

: പെന്‍ മസാല (സംവിധാനം: സുനീഷ് നീണ്ടൂര്‍)

മികച്ച അന്വേഷണാത്മക ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം:

: പ്രൊഫ. സതീഷ് പോള്‍ (ചിത്രം: കാറ്റു വിതച്ചവര്‍)

33 ചിത്രങ്ങളാണ് അവാർഡ് പരിഗണനയ്ക്കായി ഇത്തവണ സമര്‍പ്പിക്കപ്പെട്ടത്. അപേക്ഷിച്ച ചിത്രങ്ങള്‍ മുഴുവനും ക്രിട്ടിക്സ് ജൂറി ഏഴു ദിവസങ്ങളിലായി തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമിയുടെ മിനി തീയറ്ററിൽ പ്രദർശിപ്പിച്ചാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്കാരമാണിത്.

കേരള ഫിലിം ക്രിട്ടിക്‌സ് അസ്സോസിയേഷൻ പ്രസിഡന്റ് ഡോ. ജോർജ് ഓണക്കൂര്‍, വൈസ് പ്രസിഡന്റ് അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ്, ട്രഷറര്‍ ബാലന്‍ തിരുമല, ഡോ.അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കല്‍ എന്നിവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *