Fri. Nov 22nd, 2024
കിളിമാനൂർ:

പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു അതിജീവനത്തിനുള്ള പുതിയ പാഠങ്ങൾ തേടുകയാണ് മടവൂർ ഗവ എൽപിഎസ്. ‘നീർ നിറയും നിത്യഹരിതവനങ്ങളിലൂടെ’ എന്ന ഡിജിറ്റൽ ഡോക്യുമെന്ററിയിലൂടെ പ്രകൃതിയെന്ന പാഠപുസ്തകത്തെ തുറന്നുകാട്ടുകയാണ് വിദ്യാർത്ഥികൾ.
പ്ലാസ്റ്റിക് മാലിന്യങ്ങൾകൊണ്ട് ആകർഷകമായ ഉൽപ്പന്നങ്ങൾ തയ്യാറാക്കിയും ഓൺലൈൻ പ്രദർശനം സംഘടിപ്പിച്ചും പുനരുപയോഗത്തിന്റെ പുതുവഴികൾ തേടുകയാണ്.

കിളികൾക്ക് ദാഹജലം ഒരുക്കിയും പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് പോസ്റ്ററുകൾ തയ്യാറാക്കിയും എല്ലാ ജീവജാലങ്ങൾക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്ന മഹത്തായ സന്ദേശം സമൂഹത്തിനാകെ പകർന്നുനൽകുകയാണ് അവർ.

By Divya