Sun. Feb 2nd, 2025
ഡാനിഷ് സിദ്ധിഖിയുടെ ഓർമ്മകളിൽ സഹപ്രവർത്തകർ

I shoot for Common Man” ഇന്ത്യയിലെ ആദ്യ പുലിറ്റ്‌സർ പ്രൈസ് ജേതാവായ ഫോട്ടോ ജേര്ണലിസ്റ് ഡാനിഷ് സിദ്ദീഖിയുടെ വാക്കുകളാണിത്. 2018 ൽ ഫീച്ചർ ഫോട്ടോഗ്രാഫിക്കായി പുലിറ്റ്‌സർ നേടിയ ആദ്യ ഇന്ത്യക്കാരാണ് അദ്‌നാൻ അബിദിയും ഡാനിഷ് സിദ്ദിഖിയും.

സ്വന്തം ജന്മനാട്ടില്‍നിന്ന് ബംഗാള്‍ ഉള്‍ക്കടല്‍ കടന്ന് ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ഷാ പൊറിഡ് ദ്വീപിലെത്തി നിരാലംബരായ റോഹിൻഗ്യൻ  അഭയാര്‍ഥികളുടെ ചിത്രങ്ങൾ  പകർത്തിയതിന് പുലിറ്റ്‌സർ പ്രൈസ് നേടുമ്പോൾ ഡാനിഷ് സിദ്ധിഖി എന്ന 35കാരൻ റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു.

ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയൽ നിന്നും ഡാനിഷ് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും തുടര്‍ന്ന് ജാമിയയിലെ എ.ജെ.കെ. മാസ് കമ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്ററില്‍നിന്ന് മാസ് കമ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദവും നേടി. 

ഹിന്ദുസ്ഥാൻ ടൈംസിന്റെ ലേഖകനായിട്ടാണ് സിദ്ദിഖി തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് ടിവി ടുഡേ നെറ്റ്‌വർക്കിലേക്ക് മാറി. 

2010 ൽ ഇന്റേൺ ആയി റോയിട്ടറിൽ ചേർന്നു. അതിന് ശേഷം 2015 ഏപ്രിൽ നേപ്പാൾ ഭൂകമ്പം, 2015 റോഹിംഗ്യൻ അഭയാർഥി പ്രതിസന്ധി, 2016–2017 കാലയളവിൽ മൊസുൾ യുദ്ധം, 2019–2020 കാലയളവിൽ ഹോങ്കോംഗ് പ്രതിഷേധം, 2020 ദില്ലി കലാപം, ദക്ഷിണേഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ COVID-19 പാൻഡെമിക് തുടങ്ങിയവ ഡാനിഷിന്റെ ക്യാമറ കണ്ണുകളിൽ പതിഞ്ഞു.

 

റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റായ ശിവറാം, ന്യൂ ഇന്ത്യൻ സ്പ്രെസ്സിൻലെ ഫോട്ടോ ജേര്ണലിറ്റായ സനീഷ്, മഹാത്മാ ഗാന്ധി സർവകലാശാലയിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് പഠന വിഭാഗത്തിൽ മൈഗ്രേഷൻ  ഗവർനൻസ് എന്ന മേഖലയിൽ ഗവേഷകയായ പാർവ‌തി ദേവി,ആർട്ടിസ്റ് രേവതി സമ്പത്ത്, ആരാധകനും ജേര്ണലിസ്റ്റുമായ പ്രണവ്, സോഫ്റ്റ്‌വെയർ പ്രൊഫഷനൽസായ അനാമിക സുമേഷ് മേനോൻ തുടങ്ങിയവർ ഡാനിഷ് സിദ്ദീഖിയെ ഓർക്കുകയാണ്

https://www.facebook.com/wokemalayalam/videos/559658375217152/