Sun. Dec 22nd, 2024
തലശ്ശേരി:

എരഞ്ഞോളി അഡാക്‌ ഫിഷ്‌ഫാമിൽ ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നു. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ഫാമിൽ ചേർന്ന യോഗം രൂപരേഖ തയാറാക്കാൻ നിർദേശിച്ചു. സീ ഫുഡ്‌ റസ്‌റ്റോറന്റ്‌, മത്സ്യഫെഡ്‌ സ്‌റ്റാൾ, ലൈഫ്‌ ഫിഷ്‌ സെന്റർ എന്നിവ സജ്ജമാക്കും.

ഫാമിൽ ഇരിപ്പിടം, വാട്ടർ ഫൗണ്ടൻ, ലൈറ്റിങ്‌, ചുറ്റുമതിൽ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കും. കുളങ്ങൾ പ്രയോജനപ്പെടുത്തിയുള്ള മത്സ്യം വളർത്തൽ വ്യാപിപ്പിക്കും. മത്സ്യകുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്ന ഹാച്ചറിയും തുടങ്ങും.

സീ ഫുഡ് റസ്റ്റോറന്റ് ആരംഭിക്കാൻ കോസ്റ്റൽ ഏരിയാ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.എ എൻ ഷംസീർ എംഎൽഎ, മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡ്‌ ചെയർമാൻ സി പി കുഞ്ഞിരാമൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം പി ശ്രീഷ, അഡാക്ക്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ദിനേശൻ ചെറുവാട്ട്‌, കോസ്‌റ്റൽ ഏരിയാ ഡെവലപ്പ്‌മെന്റ്‌ അസി എക്‌സിക്യൂട്ടീവ്‌ എൻജിനിയർ രൂപേഷ്‌, ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടർ ഷൈനി, ഫാം മാനേജർ ജയൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.