Wed. Jan 22nd, 2025
നടവയൽ:

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ മാലിന്യം ശേഖരിച്ചു കെസിവൈഎം കൂട്ടായ്മ. നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലെ കെസിവൈഎം അംഗങ്ങളാണു  സാമ്പത്തിക പ്രതിസന്ധി കാരണം പാതിവഴിയിൽ നിലച്ച വീടുപണി പൂർത്തീകരിക്കാൻ മാലിന്യശേഖരണവുമായി രംഗത്തിറങ്ങിയത്. മാലിന്യം ശേഖരിച്ചു വീട്ടുപരിസരം ശുചീകരിക്കുകയും ഉപയോഗശൂന്യമായ സാധനങ്ങൾ വിറ്റുകിട്ടുന്ന പണം കൊണ്ട് മറ്റുള്ളവരെ സഹായിക്കുകയുമാണു ലക്ഷ്യം.

കഴിഞ്ഞ ദിവസം വീടുകളിൽ നിന്നു ശേഖരിച്ച മാലിന്യം തരംതിരിച്ചു വിറ്റു 65,000 രൂപ സമാഹരിച്ചു. കഴിഞ്ഞ മാസമാണ് ഒരു വർഷം നീളുന്ന കൈത്താങ്ങ് പദ്ധതിക്കു തുടക്കം കുറിച്ചത്. ഈ പദ്ധതി വഴി സഹായിക്കാൻ ആരുമില്ലാത്ത കുടുംബങ്ങളിലേക്കു ഭക്ഷ്യവസ്തുക്കളും മരുന്നുകളും സാമ്പത്തിക സഹായവും നൽകി.

രണ്ടാം ഘട്ടമായാണു മാലിന്യശേഖരണത്തിലൂടെ വീട് എന്ന ലക്ഷ്യവുമായി ആർച്ച്പ്രീസ്റ്റ് ഫാ ജോസ് മേച്ചേരിയുടെ നേതൃത്വത്തിൽ യുവജനങ്ങൾ രംഗത്തിറങ്ങിയത്.ഉദ്ഘാടനം ആർച്ച് പ്രീസ്റ്റ് നിർവഹിച്ചു. അസി വികാരിമാരായ ഫാ അഖിൽ ഉപ്പുവീട്ടിൽ, ഫാ ജെറിൻ പൊയ്കയിൽ, സിസ്റ്റർ അനിജ, സിസ്റ്റർ ഡെൽന, കെസിവൈഎം അംഗങ്ങളായ കെ ബിബിൻ, ആൻ മരിയ, ഹെന്ന ബിജു, എസ് അനഘ, പി അലീന തുടങ്ങിയവർ പ്രസംഗിച്ചു.
.