Fri. Jul 25th, 2025 6:59:57 AM
മലപ്പുറം:

രോഗ സ്ഥിരീകരണ നിരക്ക്‌ ശരാശരി അനുസരിച്ച്‌ ജില്ലയിലെ പകുതിയിലേറെ തദ്ദേശ സ്ഥാപനങ്ങളും അതിതീവ്ര വ്യാപനമുള്ള ഡി വിഭാഗം പ്രദേശങ്ങളുടെ പട്ടികയിൽ. ഏഴുദിവസത്തെ ടിപിആർ ശരാശരി 69 തദ്ദേശ സ്ഥാപനങ്ങളിലും 15 ശതമാനത്തിന്‌ മുകളിലാണ്‌. ഇവിടം കണ്ടെയ്‌ൻമെന്റ്‌ സോണാകും.

കൂടുതല്‍ ഇളവുകളുള്ള എ വിഭാഗത്തിൽ (ടിപിആർ ശരാശരി അഞ്ചിൽ താഴെ) ഒരു പ്രദേശവുമില്ല. ടിപിആർ 10 മുതൽ 15 വരെയുള്ള അതിവ്യാപന മേഖലയായ സി വിഭാഗത്തിൽ 26 പ്രദേശങ്ങളും ടിപിആർ അഞ്ചിനും 10നും ഇടയിലുള്ള ബി വിഭാഗത്തിൽ 11 തദ്ദേശ സ്ഥാപനങ്ങളുമുണ്ട്‌. പുതിയ ഇളവുകളും നിയന്ത്രണങ്ങളും വ്യാഴാഴ്‌ച മുതൽ നിലവിൽ വരും. ശനിയാഴ്‌ചയും ഞായറാഴ്‌ചയും ലോക്ഡൗൺ തുടരും.