Sun. Dec 22nd, 2024

വള്ളിക്കുന്ന്:

അരിയല്ലൂരിൽ ടിപ്പുസുൽത്താൻ റോഡ് തകർന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും നന്നാക്കാത്തതിനാൽ തീരദേശമേഖലയിൽ യാത്രാദുരിതം.കൂട്ടായി–താനൂർ–കെട്ടുങ്ങൽ വഴി ആനങ്ങാടിയിലേക്കു ബസ് സർവീസ് നടത്തിയിരുന്നത് തീരദേശത്തെ യാത്രാക്ലേശത്തിനു പരിഹാരമായിരുന്നു. പരപ്പാൽ ഭാഗത്ത് റോഡ് പൂർണമായി കടൽ എടുത്തതോടെ ഗതാഗതം ഇല്ലാതായിട്ട് വർഷങ്ങളായി.

പുലിമുട്ട് നിർമിച്ച് ശേഷം കടൽഭിത്തി നിർമിച്ചാൽ മേഖലയിൽ കടലാക്രമണം തടയാനാകുമെന്നാണ് തീരദേശ നിവാസികൾ പറയുന്നു. റോഡ് പുനർനിർമിക്കണമെന്ന് സിപിഐ അരിയല്ലൂർ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സി കുട്ടിമോൻ, സി സുബ്രഹ്മണ്യൻ, ഒ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.