Mon. Dec 23rd, 2024
നെയ്യാറ്റിൻകര:

കഴക്കൂട്ടം – കാരോട് ബൈപാസ് നിർമാണത്തിൻ്റെ ഭാഗമായെടുത്ത കുഴി തിരുപുറം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിനു ഭീഷണിയാണെന്നു പരാതി. അടിയന്തരമായി സംരക്ഷണ ഭിത്തി നിർമിച്ചില്ലെങ്കിൽ ദേവാലയത്തിൻ്റെ തകർച്ചയ്ക്കു തന്നെ കാരണമാവുമെന്നാണ് ആശങ്ക. ഒട്ടേറെ തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ വിശ്വാസികൾ പ്രതിഷേധ പരിപാടികൾക്കൊരുങ്ങുന്നു.

ഡ്രെയ്നേജിനു വേണ്ടിയെടുത്ത കുഴിയാണ് പ്രശ്നമാകുന്നത്. ഓട നിർമാണം സമയ ബന്ധിതമായി പൂർത്തിയാക്കാത്തതും കീഴ്ക്കാംതൂക്കായ സ്ഥലത്ത് സംരക്ഷണ ഭിത്തി നിർമിക്കാത്തതുമാണു ഭീഷണിക്കു കാരണമെന്നു ചർച്ച് കൗൺസിൽ ചൂണ്ടിക്കാട്ടി. ഏതു സമയത്തും മണ്ണിടിയാമെന്ന നിലയിലാണെന്നു കൗൺസിൽ അംഗങ്ങൾ പറഞ്ഞു.

By Divya